കുവൈറ്റ്: കുവൈറ്റില്‍ നിന്നും നാസ സന്ദര്‍ശനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രജോപ് അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍. സ്വിമ്മിംഗ് പൂളില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രജോപ്  ജീവനുവേണ്ടി പോരടിക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിലാണ് കഴിഞ്ഞ ഒരാഴ്ചയോളമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍.
കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രജോപ്. അറുപത് വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘമാണ് നാസയുടെ ഗവേഷണ കൗതുകങ്ങള്‍ കാണാന്‍ അമേരിക്കയിലെത്തിയത്. ഒര്‍ലാന്‍ഡോയിലെ ഒരു ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 
നവംബര്‍ 23ന് രാവിലെ സ്വിമ്മിംഗ് പൂളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് പ്രജോപ് അപകടത്തില്‍പ്പെട്ടത്. പത്തോ പതിനാല് മിനിറ്റോളം പ്രജോപ് വെള്ളത്തിന്റെ അടിയില്‍ കിടന്നിട്ടുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിനിടെ അധ്യാപകരും കുവൈത്തിലെത്തി, പ്രജോപിന്റെ ഒപ്പമുള്ള കുട്ടികളും തിരികെ പ്രജോപിന്റെ ചികിത്സയ്ക്കായി ഇന്ത്യന്‍ സമൂഹം ഇതുവരെ 40,000 ഡോളറിലധികം സമാഹരിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും കുട്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. തമിഴ്നാട് തീവനെല്‍വേലി രാധാപുരം താലൂക്കിലെ കല്ലികുളം സ്വദേശിയാണ് പ്രജോപ്. മാതാപിതാക്കള്‍ക്ക് കുവൈറ്റിലാണ് ജോലി.

By admin

Leave a Reply

Your email address will not be published. Required fields are marked *