കുവൈറ്റ്: കുവൈത്ത് ഓയില്‍ ഉല്പാദന മേഖലയിലുണ്ടായ തീപിടിത്തത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു .
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വടക്ക് – കിഴക്കന്‍ മേഖലയിലെ ഓയില്‍ ഖനന മേഖലയില്‍ തീപിടിത്തമുണ്ടായത് .
തൊഴിലാളികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും കുവൈത്ത് ഓയില്‍ കമ്പനി അധികൃതര്‍ അറിയിച്ചു