ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടൺ സിറ്റിയിൽ ഒരാളെ ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച നാല് ഇന്ത്യൻ യുവാക്കളെ പോലീസ് തിരയുന്നു. അഫ്താബ് ഗിൽ (22), ഹർമൻദീപ് സിംഗ്, ജതിന്ദർ സിംഗ് (25), സത്‌നാം സിംഗ് (30) എന്നിവർ ചേർന്നു സെപ്റ്റംബർ 8നു പുലർച്ചെ 01:20നു  മക്ലോഗ്‌ലിൻ റോഡ്, റേ ലോസൺ ബൊളിവാർഡ് എന്നിവയ്ക്കു സമീപം ഒരാളെ ആക്രമിച്ച അവർ പോലീസ് എത്തിയപ്പോൾ പലായനം ചെയ്തു എന്നാണ് പീൽ റീജണൽ പോലീസ് പറയുന്നത്. 
ആക്രമിക്കപ്പെട്ടയാൾ ആശുപത്രിയിലാണ്. പരുക്കുകൾ മാരകമല്ല. പ്രതികൾ നാല് പേരും ബ്രാംപ്ടൺ നിവാസികളാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കണമെന്നു പോലീസ് ആവശ്യപ്പെട്ടു. 

By admin

Leave a Reply

Your email address will not be published. Required fields are marked *