കൊച്ചി: ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു.  ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കച്ചവടക്കാര്‍ക്കുള്ള പണം നല്‍കല്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, യൂട്ടിലിറ്റി ബില്‍ അടക്കല്‍, പിഒഎസ് ഇടപാടുകള്‍ തുടങ്ങിയവയെല്ലാം നടത്താനാവും.  ഇതിനു പുറമെ തങ്ങളുടെ ചെലവഴിക്കലുകള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍ നേടാനുമാവും. 
നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ബാങ്ക് സഹകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ യുപിഐയിലേക്ക് ലിങ്ക് ചെയ്യാം. ഐ മൊബൈൽ പേ ഉൾപ്പെടെയുള്ള ഏതെങ്കിലും യുപിഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് അവർക്ക് വ്യാപാരി ക്യു ആർ കോഡ് സ്കാൻ ചെയ്യാനും അവരുടെ റൂപേ ക്രെഡിറ്റ് കാർഡിൽ നിന്ന് പേയ്‌മെന്റ് നടത്താനും കഴിയും.
ഇടപാടുകാര്‍ക്ക് കൂടുതല്‍ ലിക്വിഡിറ്റി നല്‍കുന്നതും 50 ദിവസം വരെ പലിശ രഹിത വായ്പ ലഭ്യമാക്കുന്നതുമാണ് ഈ നീക്കമെന്ന് ഐസിഐസിഐ ബാങ്ക് കാര്‍ഡ്സ് വിഭാഗം മേധാവി ബിജിത്ത് ഭാസ്കര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed