ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, തുടങ്ങി ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്നു.
അകാലനരയും താരനും അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. കൂടാതെ ചര്‍മ്മത്തില്‍ കാണുന്ന ചുളിവുകളും വളയങ്ങളും മാറാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഇവ സഹായിക്കും. സ്‌ട്രെച്ച്മാര്‍ക്കുകള്‍ പോകാനും പുരികം വളരാനുമൊക്കെ ആവണക്കെണ്ണ മികച്ചതാണ്.
ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് തലയിൽ തേയ്ക്കുന്നത് അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും. ബദാം ഓയിലിന് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാം. ദിവസവും സ്‌ട്രെച്ച്മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പംആവണക്കെണ്ണ പുരട്ടുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും.
പുരികം വളരാനായി ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. 5 മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്തു കൊടുക്കാം. 30 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് ഫലം ലഭിക്കും.