മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയിൽ കരതൊടുമെന്ന പ്രവചനം വന്നതോടെ, കനത്ത ജാഗ്രത നിർദേശം. ആ മാസം ആറുവരെ 118 ട്രയിൻ സർവീസുകൾ റദ്ദാക്കി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയതിൽ ഭൂരിഭാഗവും. ചെന്നൈയിലും തമിഴ്‌നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയിലും ശക്തമായി മഴ പെയ്തു. ചെന്നൈ, കാഞ്ചീപുരം, […]