ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഡിസംബർ 8 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.കവിത ദൃശ്യഭംഗിയോടെ അഭിനയിച്ച് അവതരിപ്പിക്കുന്ന ഒരു കാവ്യാലാപനരീതിയാണ് ചൊൽക്കാഴ്ച‌. ചൊൽക്കാഴ്ച എന്ന വാക്കിൻ്റെ അർത്ഥം ചൊല്ലി അവതരിപ്പിക്കുക എന്നാണ്. നടനും നാടകകൃത്തുമായ സി ആർ സദാശിവൻ പിള്ളയാണ് കടമ്മനിട്ടയുടെ കവിതകൾ ചൊൽക്കാഴ്ചയായി ഇത്തവണ സാഹിത്യവേദിയിൽ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നരേന്ദ്ര പ്രസാദിന്റെ നാട്യഗൃഹം സംഘത്തിലുടെ പ്രശസ്തനായ സദാശിവൻ പിള്ളയ്ക്ക് അഖിലേന്ത്യാ തലത്തിലും, സംസ്ഥാന തലത്തിലും നല്ല നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1980-കൾ മുതൽ കവിതകൾ രംഗത്ത് അവതരിപ്പിക്കുന്ന ചൊൽക്കാഴ്ചയിൽ സജീവമായി പ്രവർത്തിക്കുന്നു. ജില്ലാ, സംസ്ഥാന, കലാശാല തല നാടക മത്സരങ്ങളുടെ വിധികർത്താവായിട്ടുണ്ട്. നരേന്ദ്ര പ്രസാദ് ഫൌണ്ടേഷൻ സെക്രട്ടറി ആണ് ഇപ്പോൾ. നവംബർ മാസത്തിലെ സാഹിത്യവേദിയിൽ ഫ്രാൻസിസ് അലക്സാണ്ടർ രചിച്ച “അരിസ്റ്റോട്ടിൽസ് ഫിംഗർ” എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിലെ തെരഞ്ഞെടുത്ത കവിതകളുടെ അവതരണവും ആസ്വാദനവും നടന്നു. എല്ലാ സാഹിത്യ സ്നേഹികളേയും ഡിസംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: സി ആർ സദാശിവൻ പിള്ള crsadasivan.pillai@gmail.com പ്രസന്നൻ പിള്ള 630 935 2990 ജോൺ ഇലക്കാട് 773 282 495

By admin

Leave a Reply

Your email address will not be published. Required fields are marked *