മനില – ഫിലിപ്പീൻസിൽ റിക്ടർ സ്‌കെയിൽ 7.5 തീവ്രതയിൽ ഭൂചലനം. മിന്ദനാവോ ദ്വീപിന് സമീപമാണ് വലിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് സംഭവം. യൂറോപ്യൻ മെഡിറ്റേറിയൻ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനം സംബന്ധിച്ച കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ ഇത് വരെ റിപോർട്ട് ചെയ്തിട്ടില്ല.
7.5 തീവ്രത രേഖപ്പെടുത്തിയതിനാൽ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫിലിപ്പീൻസ്, ജപ്പാൻ എന്നീ തീരങ്ങളിലാണ് സൂനാമി മുന്നറിയിപ്പുള്ളത്. ഇന്ത്യയിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. അർധരാത്രിയോടെ സൂനാമി ഫിലിപ്പീൻസ് തീരങ്ങളിൽ പതിച്ചേക്കാമെന്നും മണിക്കൂറുകളോളം നീണ്ടു നിന്നേക്കാമെന്നും അന്തർദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപോർട്ടുകളുണ്ട്. ഏകദേശം മൂന്ന് അടി ഉയരത്തിൽ സൂനാമി തിരമാലകൾ ജപ്പാന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഭീമാകാരമായി ഉണ്ടായേക്കാം. ഞായറാഴ്ച പുലർച്ചെ 1.30വരെ ഇത് നീണ്ടു നിന്നേക്കാമെന്ന് മുന്നറിയിപ്പിലുണ്ട്. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതയിലും 32 കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.
2023 December 2InternationalEarthquakePhilippinestitle_en: Magnitude 7.5 earthquake Philippines; Tsunami warnings two countries including Japan