താമരശ്ശേരി: പരിസ്ഥിതി സംരക്ഷണം മനുഷ്യ കേന്ദ്രീകൃതമായി പുനർനിർവചിക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ.
ഇൻഫാം ദേശീയ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ സർക്കാർ അടിയന്തരമായി കൈക്കൊള്ളണം.
കർഷകരുടെ കൈവശ ഭൂമിക്ക് കാലമോ പഴക്കമോ നോക്കാതെ പട്ടയം നൽകുന്നതിൽ സർക്കാർ നടത്തിയിരുന്ന നീക്കങ്ങളെ ഇൻഫാം സ്വാഗതം ചെയ്യുന്നു. ബാക്കിയുള്ള മുഴുവൻ കർഷകർക്കും പൂർണ്ണമായും ഉപാധിരഹിതമായ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ കൂട്ടിച്ചേർത്തു.