ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഒരു മരുന്നായി കണക്കാക്കാപ്പെടുന്ന, അടുക്കളകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ച് തയ്യാറാക്കുന്ന അയമോദക വെള്ളത്തെ കുറിച്ചാണ് പറയുന്നത്.
അയമോദകത്തിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാണ് പ്രധാനമായും ഇതുപയോഗിച്ചുവരുന്നത്. എസൻഷ്യല്‍ ഓയിലുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ നമുക്കാവശ്യമായിട്ടുള്ള പല ഘടകങ്ങളുടെയും സ്രോതസാണ് അയമോദകം.
അയമോദകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാ അകറ്റുന്നതിന് പുറമെ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.
ആര്‍ത്തവവേദനയില്‍ നിന്നും സന്ധിവേദനയില്‍ നിന്നും ആശ്വാസം നല്‍കുന്നതിനും അയമോദക വെള്ളത്തെ ആശ്രയിക്കാവുന്നതാണ്.  പേശികളെ ‘റിലാക്സ്’ ചെയ്യിക്കുന്നതിനും വേദനകള്‍ ശമിപ്പിക്കുന്നതിനും അയമോദകത്തിന് പ്രത്യേക കഴിവാണുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *