കോഴിക്കോട്: കർഷക തൊഴിലാളികൾക്ക് കേരള കർഷക തൊഴിലാളി ക്ഷേമ ബോർഡ് മുഖേന നൽകുന്ന പെൻഷന് സാമൂഹ്യ സുരക്ഷാ പെൻഷനുള്ള മാനദണ്ഡങ്ങൾ ബാദകമാക്കരുതെന്ന് കേരള കർഷക തൊഴിലാളി ഫെഡറേഷൻ (എസ്. ടി യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും നൽകി വരുന്ന അധിവർഷാനുകൂല്യം ഒറ്റ ഗഡുവായി നൽകണമെന്നും കേന്ദ്ര സർക്കാർ ഐതിഹാസികമായ കർഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി കർഷക സംഘടനകളോട് ഉണ്ടാക്കിയ ഉടമ്പടികൾ ഉടൻ നടപ്പിലാക്കണമെന്നും യോഗം  ആവശ്യപ്പെട്ടു.
കേരളത്തിലെ കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാണ് കർഷക ആത്മഹത്യകൾ വർദ്ദിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാരിൻ്റെ ദുർഭരണ ത്തിനും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുമെതിരെ എസ്. ടി യു സംസ്ഥാന കമ്മിറ്റി ജനുവരി 10,11,12 തിയ്യതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന ത്രിദിന സമര സംഗമം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു യോഗം എസ്. ടി യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുല്ല ഉൽഘാടനം ചെയ്തു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പാറക്ക മമ്മൂട്ടി അധ്യക്ഷത വഹിച്ചു.എസ്. ടി യു സംസ്ഥാന ജന സെക്രട്ടറി യു പോക്കർ മുഖ്യ പ്രഭാഷണം നടത്തി.ഇ.എ റഹ്മാൻ,സി.മുഹമ്മദ് ഇസ്മാഈൽ,പി.സി മുഹമ്മദ്, കെ.ബഷീർ മൗലവി,കൊട്ടില മുഹമ്മദ് കുഞ്ഞി മാസ്റ്റർ,അബു ഗൂഢലായ് , മുഹമ്മദ് കുഞ്ഞി തൂണിയാങ്കൽ,വി. ടി അബ്ദുറഹിമാൻ,സക്കീന പി, ടി.എം.എ ഖാസിം,ഹസ്സൻ കുട്ടി വാഴക്കാട്,കുഞ്ഞിമുഹമ്മദ് കല്ലൂരാവി, ടി മുഹമ്മദാലി,വി.പി സൈതാലിക്കുട്ടി,ഹമീദ് ചിയാണൂർ,കെ.എ ഷമീർ ആദം,സി.അലവി കുട്ടി,വി. യു മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed