തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശയും.
കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധര്‍ണയിലും ഉപവാസത്തിലുമാണ് ആശ പങ്കെടുക്കുന്നത്.
കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുക എന്നതായിരുന്നു ആവശ്യം. കേന്ദ്ര സര്‍ക്കാരിനും യുജിസിക്കും എതിരെയും സമരക്കാര്‍ മുദ്രാവാക്യം മുഴക്കി. എകെപിസിടിഎയുടെ വനിതാ വിഭാഗത്തിന്റെ കണ്‍വീനറാണ് ആശ.