നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം രണ്ട് യാത്രക്കാരിൽ നിന്നായി 84 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1691 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഒരു മലേഷ്യൻ പൗരൻ ഉൾപ്പെടെ രണ്ടു പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
കോലാലമ്പൂരിൽ നിന്നും വന്ന മലേഷ്യൻ പൗരനായ നിത്യാനന്ദ സുന്ദർ എന്ന യാത്രക്കാരനിൽ നിന്നാണ് 60 ലക്ഷം രൂപ വിലയുള്ള 1288 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ സ്വർണമിശ്രിതം നാല് ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ദുബായിൽ നിന്നും വന്ന കണ്ണൂർ സ്വദേശി ശിഹാബുദ്ദീൻ നിന്നാണ് 24 ലക്ഷം രൂപ വിലയുള്ള 403 ഗ്രാം സ്വർണം പിടിച്ചത്. സ്വർണം മിശ്രിതം ആക്കി മൂന്ന് ക്യാപ്സൂളുകളിൽ നിറച്ച് ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.