കൊച്ചി: കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോൺ (78) ആണ് മരിച്ചത്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 
ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ഇതോടെ കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി.  
സ്ഫോടനം നടന്ന ഒരു മാസം പിന്നിടുമ്പോഴാണ് ഏഴാമത്തെ മരണം സംഭവിക്കുന്നത്. കളമശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഒക്ടോബര്‍ 29 നായിരുന്ന സ്ഫോടനമുണ്ടായത്.
ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പടെ ഏഴ് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ ഭാര്യ റീന ജോസ് (സാലി) (45) മകൾ ലിബിന (12), മകൻ പ്രവീൺ എന്നിവരാണ് കൊല്ലപ്പെട്ടത്.  കേസുമായി ബന്ധപ്പെട്ട് ഡൊമനിക് മാർട്ടിൻ മാത്രമാണ് കസ്റ്റഡിയിലുള്ളത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *