1199 വൃശ്ചികം 16 പൂയ്യം / പഞ്ചമി2023 ഡിസംബർ 2, ശനി
ഇന്ന്;*പറശ്ശിനിക്കടവ് തുരുവപ്പന മഹോത്സവം!* ഗുരുവായൂർ കേശവൻ ഓർമ്മദിനം !
* ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം !* ലോക മലിനീകരണ നിയന്ത്രണ ദിനം ! [ഭോപ്പാൽ ദുരന്ത ദിനം -World Pollution Prevention Day]
അന്തഃരാഷ്ട്ര അടിമത്ത നിർമാർജന ദിനം !* യോഗയ്ക്ക് യുനസ്കോ പദവി (2016) ലഭ്യമായി.* ക്യൂബ : സശസ്ത്ര സേന ദിനം !* ലാവോസ്: ദേശീയ ദിനം !* യു.എ.ഇ: ദേശീയ ദിനം [ ബ്രിട്ടനിൽ നിന്നുമുള്ള സ്വാതന്ത്ര്യ ലബ്ധി -1971]
* ആഗോള ഫാറ്റ് ബൈക്ക് ദിനം ![ Global Fat Bike Day ; തടിച്ച ടയറുകളുള്ള സൈക്കിളുകൾ 100 വർഷത്തിലേറെ ആയി നിലവിലുണ്ട്, സൈക്കിൾ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ ടയറിന്റെ ഉപരിതല വിസ്തീർണ്ണം വർദ്ധിപ്പിക്കുന്നതാണ് ഫാറ്റ് ബൈക്കുകളുടെ ആശയം. മണലിലോ മഞ്ഞിലോ പോലും സുരക്ഷിതമായ യാത്രയ്ക്ക് വിശാലമായ ടയർ സഹായിക്കുന്നതിനാൽ പർവത പാതകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർ ഇത് പ്രത്യേകിച്ചും ആസ്വദിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.)
* USA;ബാസ്കറ്റ്ബോൾ കളിക്കാനുള്ള ദിനം.! [Play Basketball Day ; ബാസ്‌ക്കറ്റ് ബോൾ ഗെയിം സൃഷ്ടിച്ച ജെയിംസ് നൈസ്മിത്തിന്റെ ബഹുമാനാർത്ഥം ജന്മദിനത്തിൽ പ്ലേ ബാസ്‌ക്കറ്റ്‌ബോൾ ദിനം ആഘോഷിക്കുന്നു. കനേഡിയൻ വംശജനായ ജെയിംസ് നൈസ്മിത്ത് പിന്നീട് മസാച്യുസെറ്റ്‌സിൽ സ്പ്രിംഗ്ഫീൽഡ് നഗരത്തിലെ വൈഎംസിഎ പരിശീലന സ്കൂളിൽ ശാരീരിക വിദ്യാഭ്യാസവും സ്‌പോർട്‌സും പഠിപ്പിക്കുന്നതിനായി മാറി. ]
* ദേശീയ ഫ്രിട്ടേഴ്സ് ദിനം ![ National Fritters Day ; ഫ്രിട്ടറുകൾ ലോകമെമ്പാടും ജനപ്രിയമാണ്, എന്നിരുന്നാലും നിങ്ങൾ പോകുന്നിടത്തെല്ലാം അവയെ ഫ്രിട്ടറുകൾ എന്ന് അല്ലായിരിക്കും അറിയപെടുന്നത്. ഏഷ്യയിൽ, ബർമീസ് എ-ക്യാവ് ഉൾപ്പെടെ നിരവധി ഇനങ്ങൾ ഉണ്ട്, ഇത് മത്തങ്ങ നിറച്ച് ഉണ്ടാക്കുന്നു. അവ സാധാരണയായി ചായയ്‌ക്കൊപ്പമോ പ്രഭാത ഭക്ഷണത്തിനോ വിളമ്പുന്നു. ചെറുപയർ, ഉള്ളി, ബ്രൗൺ ബീൻ പേസ്റ്റ് എന്നിവ വറുത്തും ഏഷ്യയിൽ ഫ്രിറ്റേഴ്സ് ഉണ്ടാക്കുന്നു.]
*മെഴുകുതിരി ദിനം ! [Candle day ; വീടുകളിൽ ഊഷ്മളവും മൃദുവായതുമായ വെളിച്ചവും അതോടൊപ്പം ആഹ്ലാദകരമായ സൌരഭ്യവും പ്രദാനം ചെയ്യുന്നതിനായി മെഴുകുതിരികൾ കൊളുത്തുന്നതിന്റെ സന്തോഷം ഇഷ്ടപ്പെടുന്നവർക്ക്, പ്രത്യേകിച്ച് ശൈത്യകാലത്ത്, മെഴുകുതിരി ദിനം തണുപ്പ് കാലത്തെ വരവേൽക്കാനുള്ള മനോഹരമായ മാർഗമാണ്. സാധാരണയായി ഡിസംബറിലെ ആദ്യ ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു, ]
* ദേശീയ മട്ട് ദിനം ![National Mutt Day ; “മട്ട്” എന്ന് നായയെ വിളിക്കുന്നത് ഇംഗ്ലീഷ് ഭാഷയിൽ മട്ട് എന്നാൽ ആ നായയുടെ മാതാപിതാക്കൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇരുവരും ഒരേ ഇനത്തിൽ പെട്ടവരല്ലെന്നും അർത്ഥമാക്കുന്നു. ഇതിന് “മിക്സഡ് ബ്രീഡ്” എന്നും വിളിക്കും. പക്ഷെ ഇത് നായയുടെ ഗുണനിലവാരത്തെ ബാധിക്കുന്നില്ല, എന്തെന്നാൽ മട്ടുകൾ ഇപ്പോഴും പലപ്പോഴും നല്ല വളർത്തുമൃഗങ്ങൾ ആയിരിക്കും!]
. ഇന്നത്തെ മൊഴിമുത്ത്. ്്്്്്്്്്്്്്്്്്്്്”സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽആർക്കു വേണം പൂക്കൾ?ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽആർക്കു വേണം സമാധി?തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽആർക്കു വേണമേകാന്തത?”
[ – അക്ക മഹാദേവി ] **********
തെന്നിന്ത്യൻ ചലച്ചിത്ര നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവും, വിതരണക്കാരനുമായ എം.പി. മൈക്കിൾ എന്ന ലാലിന്റെയും (1958),
2012-ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രമുഖ മലയാള സാഹിത്യകാരൻ എം.എൻ. വിനയകുമാറിന്റെയും (1959),
സംസ്ഥാന കഥകളി പുരസ്‌കാരം ലഭിച്ചിട്ടുള്ള കലാകാരൻ തോന്നയ്ക്കൽ പീതാംബരന്റെയും (1939),[തിരുവനന്തപുരം: കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരന്റെ ശതാഭിഷേകവും ഗുരുപൂജാ സമർപ്പണവും ഡിസംബർ നാലിന് നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ. വേണുഗോപാലൻ നായർ, ജനറൽ കൺവീനർ തോന്നയ്ക്കൽ വാമദേവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.]
“മഴനീർ തുള്ളികൾ നിൻ തണ്ണീർ മുത്തുകൾ തനുവായ് പെയ്തിടും കനവായി തോർന്നിടും ” എന്ന ഗാനം ഉൾപ്പെടെ 3000 ത്തിൽ അധികം ഗാനങ്ങൾ പാടിയ ഉണ്ണി മേനോന്റെയും (നമ്പലാട്ട് നാരായണൻകുട്ടി മേനോൻ ) (1955),
ഒരു ചെറുപുഞ്ചിരി, സഫലം, നീലത്താമര, നിർണ്ണായകം തുടങ്ങി നിരവധി മലയാളം സിനിമകളിൽ നിർണായക വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹിനിയാട്ടം നർത്തകിയും മലയാള സിനിമ- ടിവി സീരിയൽ നടിയും മോനിഷ ഉണ്ണിയുടെ അമ്മയുമായ ശ്രീദേവി ഉണ്ണിയുടേയും,
കേരളത്തിലുടനീളമുള്ള നിരവധി പ്രകൃതി ചികിത്സ ആശുപത്രികളുള്ള നേച്ചർ ലൈഫ് ഇന്റർനാഷണലിന്റെ മുൻ ചെയർമാനും മദ്യശാലകൾ, ജങ്ക് ഫുഡുകൾ, രാസ അധിഷ്ഠിത കൃഷി രീതികൾ, പ്രതിരോധ മരുന്നുകൾ, വാക്സിനേഷൻ എന്നിവക്കെതിരെയുള്ള പ്രചാരണത്തിൽ പ്രശസ്തനും പ്രകൃതി ചികിത്സയെക്കുറിച്ചും ജീവിതശൈലിയെ കുറിച്ചും രചിച്ചിട്ടുള്ള നാല് പുസ്തകങ്ങളുടെ രചയിതാവും കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രകൃതിചികിത്സകനും ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ ജേക്കബ് വടക്കാഞ്ചേരിയുടേയും (1961),
ഗായിക, നർത്തകി, ഗാനരചയിതാവ്, നടി, രചയിതാവ്, പിയാനിസ്റ്റ്, സംവിധായിക എന്നീ നിലകളിൽ പ്രസിദ്ധയായ പോപ് ഗായിക ബ്രിട്ട്നി സ്പിയേർസ് എന്നറിയപ്പെടുന്ന ബ്രിട്ട്നി ജീൻ സ്പിയേർസിന്റെയും (1981),
പ്രൈംടൈം എമ്മി അവാർഡിനുള്ള നോമിനേഷനു പുറമേ, ക്രിട്ടിക്‌സ് ചോയ്‌സ് ടെലിവിഷൻ അവാർഡ്, രണ്ട് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ, സിയോൾ ഇന്റർനാഷണൽ ഡ്രാമ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അമേരിക്കൻ അഭിനേത്രി ലൂസി അലക്സിസ് ലിയു വിന്റെയും(1968),
യൂഗോസ്ലാവിയയിൽ ജനിച്ച് 1989-ൽ അന്താരാഷ്ട്ര ടെന്നിസിൽ അരങ്ങേറി, എട്ട് ഗ്രാൻഡ് സ്ലാം വ്യക്തിഗത കിരീടങ്ങൾ നേടുകയും ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുകയും തൊണ്ണൂറുകളുടെ ആദ്യം വളരെയധികം ലോകശ്രദ്ധ നേടുകയും ചെയ്ത മുൻ ടെന്നീസ് കളിക്കാരി മോണിക്ക സെലസിന്റേയും (1973),
250ലധികം ഏകദിന മത്സരങ്ങളിലും 50ഓളം ടെസ്റ്റുകളിലും പാകിസ്താനെ പ്രതിനിധീകരിച്ച ക്രിക്കറ്റ് കളിക്കാരൻ അബ്ദുൾ റസാഖിന്റെയും (1979) ജന്മദിനം !
ഇന്നത്തെ സ്മരണ !!്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്ജി. കാർത്തികേയൻ മ. (1925 – 2001) സി.എ ബാലൻ മ. (1919-1994)മേരിജോൺ കൂത്താട്ടുകുളം മ. (1905-1998)ഡോ. അകവൂർ നാരായണൻ മ. (1929-2009),ആലപ്പി ഷെരീഫ് മ. (1940 -2015 )ദേവൻ വർമ്മ മ. (1937-2014)സെലാർ ഷെയ്ഖ് മ. (1924 -1963)ഏ.ആർ. ആന്തുലെ മ. (1929 -2014)എം എ എം രാമസ്വാമി മ. (1931-2015)ഹെർനാൻ കൊർതസ് മ. (1485-1547)അലക്സാണ്ടർ ഡ്യൂമാസ് മ. (1802-1870)സാബു ദസ്ത ഗീർ മ. (1924-1963)പാബ്ലൊ എമിലിയൊ എസ്കോബാർ ഗവിരിയ മ. (1949-1993)
ഇ ചന്ദ്രശേഖരൻ നായർ ജ. (1928 -2017)കെ മാധവൻ നായർ ജ. (1882-1933 )കെ.രാഘവൻ ജ. (1913-2013)സിൽക്ക് സ്മിത ജ. (1960 -1996)അനന്ത് കാണേക്കർ ജ. (1905 -1980)ഇന്ദ്രലാൽ റോയ് ജ. (1898-1918)
ചരിത്രത്തിൽ ഇന്ന്…്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്1804 – നെപ്പോളിയൻ ബോണപാർട്ട് ഫ്രാൻസിന്റെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു.
1859 – അടിമത്തത്തിനെതിരെ പോരാടിയ ജോൺ ബ്രൗണിനെ അമേരിക്കയിൽ തൂക്കിക്കൊന്നു.
1868 – Benjamin Disarelle യുടെ നേതൃത്വത്തിലുള്ള ആദ്യ ഇംഗ്ലണ്ട് മന്ത്രിസഭ രാജിവച്ചു.
1898 – ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും കവയത്രിയും ആയിരുന്ന സരോജിനി നായിഡുവിന്റെ വിവാഹം ബ്രഹ്മസമാജ വിധിപ്രകാരം നടന്നു.
1939 – അമേരിക്കയിലെ ആദ്യ കാല വിമാനത്താവളമായ La Guardia പ്രവർത്തനം ആരംഭിച്ചു.
1976 – ഫീഡൽ കാസ്ട്രോ ക്യൂബൻ പ്രസിഡണ്ടായി.
1976 – മലയാളക്കരയിലെ പ്രശസ്ത ആനയായ ഗജകേസരി ഗുരുവായൂർ കേശവൻ ചരിഞ്ഞു.
1982 – Barmey clerk കൃത്രിമ ഹൃദയം മാറ്റിവച്ച ആദ്യ വ്യക്തിയായി, 112 ദിവസം മാത്രമേ ജീവിച്ചുള്ളൂ.
1984 – ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തത്തിൽ 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടു.
1988 – ബേനസീർ ഭൂട്ടോ പാക്കിസ്ഥാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. മുസ്ലിം രാജ്യത്തു പ്രധാനമന്ത്രിയായ ആദ്യ വനിത. ‘കിഴക്കിന്റെ പുത്രി’ എന്നറിയപ്പെട്ടു.
1988 – ബംഗ്ലാദേശിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 12000 ലധികം ആളുകൾ മരിച്ചു.
1989 – വിശ്വനാഥ് പ്രതാപ് സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
1971 – ഏഴ് സ്വാതന്ത്ര സ്റ്റേറ്റുകളുടെ ഫെഡറേഷനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിലവിൽ വന്നു. അബുദാബിയാണ് തലസ്ഥാനം.
2001- അന്താരാഷ്ട്ര ഭീമൻ ഊർജ കമ്പനിയായ എൻറോൺ പാപ്പർ ഹർജി നൽകി (Bankruptcy)
2001- VAMBAY (വാത്മീകി അംബേദ്കർ ആവാസ് യോജന ) പദ്ധതി ഹൈദരബാദിൽ ഉദ്ഘാടനം ചെയ്തു.
2016 – ഭാരതത്തിന്റെ പൈതൃക പാരമ്പര്യമായ യോഗയ്ക്ക് യുനെസ്കോ പദവി ലഭ്യമായി. ഭാരതീയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ
2020 – കോവിഡിനെതിരെ വാക്സീൻ കുത്തിവയ്ക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ.
2020- മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള പെൻ ഹെസൽ–ടിൽറ്റ്മാൻ പുരസ്കാരം (2 ലക്ഷം രൂപ) ബ്രിട്ടിഷ് ഇന്ത്യൻ പത്രപ്രവർത്തക അനിതാ ആനന്ദിന്റെ പേഷ്യന്റ് അസാസിൻ: എ ട്രൂ ടെയിൽ ഓഫ് മാസെകർ’ എന്ന കൃതിക്ക് ലഭിച്ചു.***********
ഇന്ന്, അക്ഷരാർഥത്തിൽ തൂക്കുമരത്തിന്റെ നിഴലിൽ നിന്നും രക്ഷപ്പെട്ട്, പിൽക്കാലത്ത് അതേ പേരിൽ ഒരു കൃതി എഴുതിയ കമ്യുണിസ്റ്റ് പ്രവർത്തകനും കഥാകൃത്തും വിവർത്തകനും സിനിമ അഭിനേതാവും ആയിരുന്ന സി.എ ബാലൻ എന്ന ചെളായിൽ ബാലകൃഷ്ണമേനോനെയും (മെയ് 2, 1919- ഡിസംബർ 2, 1994),
പ്രമുഖമലയാള കവയിത്രിയായിരുന്ന മേരിജോൺ കൂത്താട്ടുകുളത്തിനെയും (22 ജനുവരി 1905 -2 ഡിസംബർ 1998),
ഒന്നാം കേരളാ നിയമസഭയിൽ കൃഷ്ണപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവായിരുന്ന ജി. കാർത്തികേയനെയും (ഡിസംബർ 1925 – 2 ഡിസംബർ 2001),
ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി’യിൽ മലയാളം സബ് എഡിറ്റർ, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിൽ (ഐ.സി.എ.ആർ.) മലയാളം എഡിറ്റർ,ഡൽഹി സർവകലാശാലയിലെ ആധുനിക ഭാഷാവിഭാഗത്തിൽ മലയാളവിഭാഗം അദ്ധ്യാപകൻ,അലിഗഢ് സർവകലാശാല, പഞ്ചാബ് സർവകലാശാല, യു.പി.എസ്.സി., സി.ബി.എസ്.ഇ., യു.ജി.സി. തുടങ്ങിയ ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉപദേശകസമിതിയംഗം, മസൂറിയിലെ സിവിൽ സർവീസ് പരിശീലന അക്കാദമിയിലും ഉപദേശകൻ എന്നി നിലകളിൽ സേവനം അനുഷ്ഠിക്കുകയും വെൺമണി പ്രസ്ഥാനം, കഥകളിരസായനം, അകവൂരിന്റെ ലോകം, വകതിരിവ് , കവികോകിലം, ഉത്തരരാമചരിതം എന്നിങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലുമായി 17 പുസ്‌തകങ്ങളുടെ രചയിതാവും, മലയാള ഭാഷാ പണ്ഡിതനും നിരൂപകനുമായിരുന്ന ഡോ. അകവൂർ നാരായണനെയും(1929-ഡിസംബർ 2 2009),
അവളുടെ രാവുകൾ, ഈറ്റ, ഉൽസവം, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി എഴുപതോളം ചിത്രങ്ങളുടെ ഭാഗമാകുകയും, അമ്പതോളം ചിത്രങ്ങൾക്ക് സംഭാഷണമൊരുക്കുകയും മുപ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും ചെയ്ത ആലപ്പി ഷെരീഫിനെയും(1940 -2015 ഡിസംബർ 2)
കര്‍ണാടകയില്‍ ഒരു ആനപ്പാപ്പന്റെ മകനായി ജനിക്കുകയും, എലിഫെൻഫെൻറ് ബോയി, ദ ഡ്രം, ദ തീഫ് ഓഫ് ബഗ്ദാദ്, ഗംഗദിന്‍, ജംഗിള്‍ ബുക്ക്,അറേബ്യൻ നൈറ്റ്സ്, വൈറ്റ് സാവേജ്, കോബ്രാ വുമൺ, ടാംഗിയർ, തുടങ്ങിയബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ആദ്യത്തെ രാജ്യാന്തര ഇന്ത്യന്‍ ചലച്ചിത്ര നടനായിരുന്ന സെലാർ ഷെയ്ഖ് സാബുഎന്ന സാബു ദസ്തഗിറിനെയും (1924 ജനുവരി 27 -1963 ഡിസംബർ 2 ),
അങ്കൂർ, ചോർ കെ ഘർ ചോർ, ബേശരം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹിന്ദി സിനിമ ടെലിവിഷൻ രംഗത്തെ ഒരു പ്രഗത്ഭനായ അഭിനേതാവും ഹാസ്യതാരവും ആയിരുന്ന ദേവൻ വർമ്മയെയും (23 ഒക്റ്റോബർ 1937 – 2 ഡിസംബർ 2014),
എം.എൽ.എ., എം.പി., സംസ്ഥാനമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിളും മഹാരാഷ്ട്ര മുഖ്യമന്ത്രിപദം വഹിച്ച ഏക മുസ്ലിം വിഭാഗക്കാരനുമായിരുന്ന കോണ്ഗ്രസ് നേതാവ് ഏ.ആർ. ആന്തുലെ എന്നഅബ്ദുൾ റഹ്മാൻ ആന്തുലെയെയും (9 ഫെബ്രുവരി 1929 – 2 ഡിസംബർ 2014),
പ്രമുഖ വ്യവസായിയും, പതിനായിരം കോടിയുടെ വ്യവസായ സാമ്രാജ്യമായ ചെട്ടിനാടു ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനുമായിരുന്ന എം എ എം രാമസ്വാമിയെയും (1931- 2015 ഡിസംബർ 2),
യൂറോപ്യന്മാർ പുതുതായി കണ്ടെത്തിയ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ സ്പെയിൻ സാമ്രാജ്യത്തിന്റെ ആധിപത്യമുറപ്പിക്കാൻ നിർണ്ണായക പങ്കു വഹിച്ച നാവികനും സൈനികനും രാജപ്രതിനിധിയും, സാഹസികനും, ബുദ്ധിമാനും, നയതന്ത്രജ്ഞനും, ക്രൂരനും അഴിമതിക്കാരുനും ആസ്ടെക് സംസ്ക്കാരത്തെ നാമവശേഷമാക്കിയതിൽ വലിയ പങ്ക് വഹിച്ച ഹെർനാൻ കൊർതസിനെയും (1485-1547 ഡിസംബർ 2),
നാടകവേദിക്കുവേണ്ടി ദി ടവർ ഓഫ് നെസ്ലെ അടക്കം നിരവധി നാടകങ്ങൾ എഴുതുകയും, മിക്കവയും വിജയം വരിക്കുകയും, കൂടാതെ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ അടക്കം നിരവധി നോവലുകളും ചെറുകഥകളും രചിച്ച പ്രശസ്തനായ ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും ആയിരുന്ന അലക്സാണ്ടർ ഡ്യൂമാസിനെയും ( 1802 ജൂലൈ 24 – ഡിസംബർ 2 ,1870),
കൊളംബിയൻ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്നു വ്യാപാരശൃംഖലയുടെ അധിപനായിരുന്ന പാബ്ലോ എസ്കോബാറിനെയും (1 ഡിസം 1949 – 2 ഡിസം 1993),
ദേശീയ സ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസപ്രവർത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്റെ ഉത്ഭവം എന്നീ കാര്യങ്ങളിൽ ഒക്കെ പ്രവർത്തിച്ച കാരുതൊടിയിൽ മാധവൻനായർ എന്ന കെ മാധവൻ നായരെയും (1882 ഡിസംബർ 2-1933 സെപ്റ്റംബർ 28),
മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനും ഗായകനും സംഗീതാദ്ധ്യാപകനും ആയിരുന്ന രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന കെ. രാഘവനെയും (ഡിസംബർ 2 1913 – ഒക്ടോബർ 19 2013),
ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകളും പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിരുന്ന ഇ ചന്ദ്രശേഖരൻ നായരെയും (1928 ഡിസംബർ 2- നവംബർ 29, 2017)
റോയൽ ഫ്ളൈയിംഗ് കോർപ്സിലും അതിന്റെ പിൻഗാമിയായ റോയൽ എയർഫോഴ്സിലും സേവനമനുഷ്ഠിക്കുമ്പോൾ, പത്ത് ആകാശ വിജയങ്ങൾ വരിക്കുകയും 170 മണിക്കൂറിലധികം പറന്ന സമയത്തിനുള്ളിൽ അഞ്ച് വിമാനങ്ങൾ നശിപ്പിക്കുകയും . ‘നിയന്ത്രണം വിടീപ്പിക്കുകയും ചെയ്ത് ആദ്യത്തെ ഇന്ത്യൻ ഫ്ലൈയിംഗ് എയ്‌സ് ആയ ഇന്ദ്ര ലാൽ റോയ് യെയും ( 2 ഡിസംബർ 1898 – 22 ജൂലൈ 1918)
കവി, പ്രബന്ധകാരൻ, ഏകാങ്ക നാടകകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ മറാഠി സാഹിത്യത്തിൽ ലബ്ധപ്രതിഷ്ഠനായ അനന്ത് ആത്മ റാം കാണേക്കറിനെയും ( 1905 ഡിസബർ 2-1980),
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും പ്രശസ്തിയിലേക്കുയർത്തുകയും തുടർന്നുള്ള പതിനഞ്ച് വർഷത്തോളം, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ച പ്രശസ്ത മാദക നടി സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മിയെയും (ഡിസംബർ 2, 1960 – സെപ്റ്റംബർ 23 1996) ഓർമ്മിക്കാം.!
By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘