ദുബായി : ക്ലൈമറ്റ് ഫിനാൻസ് മേഖലയിൽ ലോകത്തിന് മികച്ച സംഭാവനകൾ നല്കാൻ തയാറായി അയർലണ്ട്. അന്താരാഷ്ട്ര കാലാവസ്ഥാ ധനസഹായത്തിനുള്ള വാർഷിക സംഭാവന പ്രതിവർഷം 225 മില്യൺ യൂറോയായി ഉയർത്തുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ സൂചന നൽകി. ദുബായിൽ നടക്കുന്ന കോപ്പ് 28 കാലാവസ്ഥാ ചർച്ചകൾക്ക് അയർലണ്ടിന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സംഭാവനയാണിതെന്ന് ലിയോ വരദ്കർ പറഞ്ഞു. ഇന്നലെ നടന്ന ഔദ്യോഗിക സമ്മേളനത്തിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് പ്രസംഗിക്കുമ്പോൾ ഫണ്ടിലേക്കുള്ള അയർലണ്ടിന്റെ സംഭാവന പ്രഖ്യാപിക്കുമെന്ന് വരദ്കർ വ്യക്തമാക്കി.
ചെറുതും എന്നാൽ സമ്പന്നവുമായ ഒരു രാഷ്ട്രമെന്ന നിലയിൽ, അയർലണ്ടിന്റെ ഏറ്റവും മികച്ച സംഭാവന ദരിദ്രരും കൂടുതൽ ദുർബലരുമായ രാജ്യങ്ങളെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പൊരുത്തപ്പെടുത്തലുകൾ നിക്ഷേപിക്കാൻ സഹായിക്കുമെന്നും അതിനായാണ് ലോകനേതാക്കൾ നേതാക്കൾ വെള്ളിയാഴ്ച രൂപീകരിച്ച “ ലോസ് ആൻഡ് ഡാമേജ് ” ഫണ്ടിലേക്ക് സംഭാവന നൽകുന്നതെന്നും ലിയോ വരദ്കർ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദുബായിൽ വെച്ച് വരദ്കർ കൂടിക്കാഴ്ച നടത്തും.
‘എന്റെ സ്വന്തം ഹൃദയത്തോട് ഏറ്റവും അടുത്തിരിക്കുന്ന രാജ്യമാണ് ഇന്ത്യ., എന്റെ അച്ഛന്‍ ഇന്ത്യയില്‍ നിന്നാണ്, മാത്രമല്ല അയര്‍ലണ്ടും ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും മികച്ചതാക്കാന്‍ ഐറിഷ് ജനത ആഗ്രഹിക്കുന്നുണ്ട് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു