തിരുപ്പത്തൂര്‍: മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ചെന്നാരോപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരന്‍ രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു. ബന്ധുവായ ഇന്‍ബരസുവാണ് മോനിഷയെ കുത്തിയത്.
തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മോനിഷ ഇന്‍ബരാസുവുമായി വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള ദേഷ്യത്തില്‍ കുട്ടി പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പെണ്‍കുട്ടി കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് സംഭവം.
മോനിഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ മുത്തശിക്കും പരിക്കേറ്റിട്ടുണ്ട്. മോനിഷയെയും മുത്തശിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.