മുക്കാട്ടുകര: മരണം മൂലം വേർപ്പെട്ടുപോയവരെ ഓർക്കുന്ന നവംബർ മാസത്തിൻ അവസാന ദിനത്തിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയും, സ്നേഹവിരുന്നോടു കൂടിയും കാൻഡിൽ ലൈറ്റ് സെറിമണി മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംഘടിപ്പിച്ചു.
ചടങ്ങുകൾക്ക് വികാരി ഫാ.പോൾ പിണ്ടിയാൻ, അസി. വികാരി ഫാ. പോൾ മുട്ടത്ത്, കൈക്കാരൻമാരായ വിൽസൺ പ്ലാക്കൽ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, കൊച്ചുവർക്കി തരകൻ, ഇടവക പ്രതിനിധി അംഗങ്ങൾ, സംഘടന ഭാരവാഹികൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.