മുംബൈ-രണ്‍ദീപ് ഹൂഡയും  മണിപ്പൂരി സ്വദേശിനിയായ ലിന്‍ ലൈഷ് റാമും വിവാഹിതരായി. മണിപ്പൂരിലായിരുന്നു ചടങ്ങ്.   സാധാരണയായി കണ്ടുവരുന്ന ബോളിവുഡ് താരങ്ങളുടെ അത്യാഡംബര വിവാഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇവരുടേത്. വിവാഹം ലളിതവും, പരമ്പരാഗതമായ മണിപ്പൂരി രീതിയിലുള്ളതുമായതിനാലാണ് ഇത്രയും ശ്രദ്ധേയമാകാന്‍ കാരണം. ‘ഇന്നുമുതല്‍ ഞങ്ങള്‍ ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവച്ചത്.
മണിപ്പൂരി സ്വദേശിനിയായ മോഡല്‍ ലിന്‍ ലൈഷ് റാം മെയ്തി വിഭാഗത്തില്‍പ്പെടുന്നയാളാണ്. വധൂ – വരന്മാരുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമെല്ലാം പ്രത്യേകതകളുണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലയുള്ള വസ്ത്രങ്ങളും മറ്റുമാണ് ഇപ്പോഴുള്ള സെലിബ്രിറ്റികള്‍ വിവാഹത്തിനായി ധരിക്കുന്നത്. എന്നാല്‍ രണ്‍ദീപ് ഹൂഡയും ഭാര്യയും പരമ്പരാഗത മണിപ്പൂരി വസ്ത്രങ്ങളാണ് ധരിച്ചത്. രണ്‍ദീപ് ഹൂഡ വെള്ളയും സ്വര്‍ണ്ണ നിറവും ഇടകലര്‍ന്ന ശിരോവസ്ത്രമാണ് ധരിച്ചത്. പോട്ട്ലോയി സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു ലിന്നിന്റെ വേഷം. കട്ടിയുള്ള തുണിയും മുളയും കൊണ്ടാണ് ഈ വസ്ത്രം നിര്‍മിക്കുന്നത്.മെയ്തി സ്ത്രീകളുടെ വിവാഹ വേഷമാണിത്. ഒപ്പം പരമ്പരാഗതരീതിയിലുള്ള ആഭരണങ്ങളും ധരിച്ചിരുന്നു.
 
2023 November 30EntertainmentbollywoodRandeep Hudamanipurweddingഓണ്‍ലൈന്‍ ഡെസ്‌ക് title_en: Randeep Hooda, Lin Laishram drop wedding clicks; say ‘We are one’

By admin

Leave a Reply

Your email address will not be published. Required fields are marked *