ആലപ്പുഴ:  തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു.
സുനു, സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മൂന്ന് വയസുള്ള മക്കളായ ആദി, അധിൽ എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ.
മരിച്ച ആദിയും അധിലും ഇരട്ടക്കുട്ടികളാണ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാധ്യത എന്നാണ് സംശയം.
രാവിലെ ആറു മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് സംശയം. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *