സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഉണ്ണിക്കുട്ടൻ എന്ന പരമ്പരയിലൂടെ ബാലതാരമായി എത്തിയ ആളാണ് ശ്രുതി. ടെലിവിഷൻ പരമ്പരകൾക്ക് പുറമെ കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനു പുറമെ ഫോട്ടോഷൂട്ടുകളും റീലുകളുമായി ഇൻസ്റ്റഗ്രാമിലൂടെയും താരം ആരാധകർക്ക് മുന്നില്‍ എത്താറുണ്ട്. 
ഇപ്പോഴിതാ, നാടൻ വേഷത്തിലുള്ള ചിത്രങ്ങളിൽ എത്തുകയാണ് താരം. ഇളംപച്ചയും റോസും ചേർന്ന ഗൌൺ രൂപത്തിലുള്ള വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. സത്യത്തിൽ പൈങ്കിളിയെന്ന പെരിന് ചേരുന്നതാണ് വേഷമെന്ന് പറയാം. കിളിയെന്ന ശ്രുതിയുടെ സീരിയലിലെ പേരാണ് കുറേയേറെപ്പേർ കമൻറ് ചെയ്യുന്നത്. 
മോഡലിംഗിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ആവുകയായിരുന്നു. ഒറ്റ സീരിയല്‍ മത്രമേ ചെയ്തുള്ളൂവെങ്കിലും ശ്രുതി രജനികാന്ത് എന്ന നടി ശ്രദ്ധിയ്ക്കപ്പെടാന്‍ അതിലെ പൈങ്കിളി എന്ന പെങ്ങള്‍ കഥാപാത്രം മാത്രം മതിയായിരുന്നു. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ശ്രുതി ആര്‍ജെ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും ഉണ്ട്.
ഈ മാസം ആദ്യമായിരുന്നു ശ്രുതിയുടെ ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് നല്ല ആഘോഷം തന്നെ നടത്തിയിരുന്നു. വ്യത്യസ്ത വേഷത്തിലായിരുന്നു ശ്രുതി പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചത്. സുഹൃത്തുക്കൾക്കൊപ്പവും ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *