പാലക്കാട്: വിനോദയാത്ര പോയ വിദ്യാർഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. മലമ്പുഴ ഫാന്റസി പാര്‍ക്കിലേക്ക് ചൊവ്വാഴ്‌ചയാണ് വിനോദയാത്ര പോയത്.
വിനോദയാത്ര പോയി വന്ന വിദ്യാർഥികൾക്ക് വയറിളക്കവും കുഴച്ചിലും അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണോ എന്നാണ് സംശയം. കുട്ടികളുടെ ഉച്ചഭക്ഷണം ഉൾപ്പടെ വാട്ടർ തീം പാർക്കിൽ നിന്നായിരുന്നുവെന്ന് സ്കൂൾ അധികൃതര്‍ പറയുന്നു. 225 വിദ്യാര്‍ഥികള്‍ ചൊവ്വാഴ്‌ച പഠനയാത്ര പോയത്.