എരുമേലി: പെട്രോള്‍ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ആമക്കുന്ന് വിലങ്ങുപാറ വീട്ടില്‍ മുഹമ്മദ് ഫഹദ് (21), ഉറുമ്പിപാലം കുരിശുംമൂട്ടില്‍ വീട്ടില്‍ ആല്ബിന് കെ. അരുണ്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എരുമേലി ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുള്ള ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്. പമ്പിലെത്തിയ പ്രതികളും ജീവനക്കാരന്റെ സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബഹളം വച്ചതിനെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയും സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയുമായിരുന്നു.
യുവാവിന്റെ സുഹൃത്തിനെയും പമ്പിലെ ജീവനക്കാരനെയും ഇവര്‍ മര്‍ദ്ദിച്ചു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.