കോഴിക്കോട്: വടകരയില്‍ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്നത് മോഷണം. അറക്കിലാട് ശിവക്ഷേത്രത്തിലും കൂട്ടങ്ങാരം കുന്നംകുളങ്ങര ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രണ്ടിടത്തും പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചു.
അറക്കിലാട് ശിവക്ഷേത്രത്തിൽ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണമെടുത്ത നിലയിലാണ്. മോഷ്ട്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളുകളാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്തേണ്ട സമയമായ ഘട്ടത്തിലാണ് മോഷണം നടന്നത്.