അങ്കാറ: റഷ്യന്‍ മോഡലിനെയും മകളെയും വെടിവച്ച് കൊന്നു. ഐറിന ഡ്വിസോവയും (42) മകള്‍ ഡയാനയു(15)മാണ് കൊല്ലപ്പെട്ടത്.ഇരുവരുടെയും മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തുര്‍ക്കിയില്‍ വച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.
വെടിയൊച്ച കേട്ട് പ്രദേശവാസി ചെന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ടിക് ടോക്കില്‍ നിരവധി ഫോളോവേഴ്സുണ്ട് ഐറിനയ്ക്കും ഡയാനയ്ക്കും. 
ഐറിനയുടെ മുന്‍ ഭര്‍ത്താവ് ആന്‍ഡ്രി കുസ്ലെവിച്ചും ഇയാളുടെ പിതാവിനെയുമാണ് സംഭവത്തില്‍ സംശയിക്കുന്നത്. യുക്രെയിനില്‍ നേരത്തെ ബോഡി ഗാര്‍ഡായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്‍ഡ്രി  മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് ഐറിനയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ ഡേവിഡ് പറഞ്ഞു. അമ്മയെയും സഹോദരിയെയും ആന്‍ഡ്രി തല്ലാറുണ്ടായിരുന്നു. തനിക്ക് പിതാവിനെ പേടിയായിരുന്നെന്നും ഡേവിഡ് പറഞ്ഞു.
തുടര്‍ന്ന് ഐറിന ആന്‍ഡ്രിയെയും ലിത്വാനയില്‍ ഒരുമിച്ച് നിര്‍മിച്ച വീടും ഉപേക്ഷിച്ച് മോസ്‌കോയില്‍ അമ്മയുടെ അടുത്തേക്ക് പോവുകയായിരുന്നു. മക്കളെ തന്നില്‍ നിന്ന് അകറ്റാന്‍ ആന്‍ഡ്രി ശ്രമിക്കുന്നുവെന്നും തന്നെ വേട്ടയാടുകയാണെന്നും ഐറിന സുഹൃത്തുക്കളോട് നേരത്തെ പറഞ്ഞിരുന്നു. ആന്‍ഡ്രിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഐറിന തുര്‍ക്കിയിലേക്ക് പോയതെന്നും സുഹൃത്ത് പറഞ്ഞു.
ഐറിന ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റായാണ് തുര്‍ക്കിയില്‍ ജോലി ചെയ്തിരുന്നത്. 2017ല്‍ ആന്‍ഡ്രിക്കെതിരെ മറ്റൊരു കേസുണ്ടായിരുന്നു. ഇന്റര്‍പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇയാള്‍ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആന്‍ഡ്രിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *