രാമപുരം: കവര്‍ച്ചക്കേസിൽ ഒളിവിലിരുന്ന യുവാവിനെ 18 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി വേലനെയാണ് (42) രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. 2005 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വെള്ളിലാപ്പള്ളി ഭാഗത്തെ വീടുകളിൽ അതിക്രമിച്ചുകയറിയ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. രാമപുരം എസ്.എച്ച്.ഒ കെ. അഭിലാഷ് കുമാർ, എസ്.ഐ ജോബി ജേക്കബ്, സി.പി.ഒമാരായ ബിജു കെ. രമേശ്, അരുൺകുമാർ, വിനീത് രാജ്, ഡി. വിഷ്ണു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.