രണ്‍ബിര്‍ കപൂര്‍ നായകനായി എത്തുന്ന ചിത്രമാണ് അനിമല്‍. നായികയായി എത്തുന്നത് രശ്‍മിക മന്ദാനയാണ്. ഇതിനകം ഗാനങ്ങളും ഹിറ്റായ അനിമല്‍ സിനിമ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയിലുള്ള ഒന്നായി മാറിയിട്ടുണ്ട്. രണ്‍ബിര്‍ കപുറിന്റെ പുതിയ ചിത്രം റിലീസിന് ബോക്സ് ഓഫീസില്‍ അത്ഭുതപ്പെടുത്തുന്ന കുതിപ്പ് നടത്തുമെന്നാണ് ലഭ്യമാകുന്ന അഡ്വാൻസ് ബുക്കിംഗ് കണക്കുകള്‍.
രണ്‍ബിര്‍ നായകനായി നാളെ എത്തുന്ന ചിത്രം അനിമലിന്റേതായി അഡ്വാൻസായി ഇതിനകം വിറ്റുപോയത് ബുക്ക് മൈ ഷോയില്‍ ഒമ്പത് ലക്ഷം ടിക്കറ്റുകളാണ്. അനിമലിന്റെ രണ്ട് ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് അഡ്വാൻസ് ഇനത്തില്‍ ദേശീയ മള്‍ടിപ്ലക്സ് ശൃംഖലകളില്‍ വിറ്റുപോയത് എന്നാണ് ട്രേഡ് അനലസിറ്റ് തരണ്‍ ആദര്‍ശ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‍തത്. പിവിആര്‍ ഐനോക്സില്‍ ഇതിനകം 1,61,000 ടിക്കറ്റുകള്‍ വിറ്റു. സിനിപൊളിസിലാകട്ടെ ഇതിനകം വിറ്റത് 42,000 ടിക്കറ്റുകളാണ്. വമ്പൻ സ്വീകാര്യതയായിരിക്കും രണ്‍ബിര്‍ കപൂര്‍ ചിത്രം അനിമലിന് ലഭിക്കുക എന്ന് ഉറപ്പായിരിക്കുകയാണ്.</p>
സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രമായ അനിമല്‍ റിലീസിന് ഏകദേശം 6-8 ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നും റിപ്പോര്‍ട്ടുണ്ട്. അര്‍ജുൻ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ‘ആനിമലി’ന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സാണ്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ അനില്‍ കപൂറിനും ബോബി ഡിയോളിനും പുറമേ ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും രണ്‍ബിര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കുമൊപ്പം പ്രധാന കഥാപാത്രങ്ങളാകുന്നു.
രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂര്‍ അച്ഛന്റെ വേഷത്തിലാണ് എത്തുക. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയുമാണ്.