ലഖ്‌നൗ- ആഡംബര ജീവിതം നയിക്കാന്‍ തട്ടിപ്പുകള്‍ പതിവാക്കിയ സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ ആണ് സരോജിനി നഗര്‍ പോലീസിന്റെ പിടിയിലായത്.
വ്യാജനോട്ട്, മണിചെയിന്‍ മോഡല്‍ തട്ടിപ്പ്, ഇന്‍ഷുറന്‍സ് തട്ടിപ്പ് തുടങ്ങി ഒന്‍പത് ക്രിമിനല്‍ കേസുകളിലാണ് ഇയാള്‍ പ്രതിയായത്. രണ്ട് ഭാര്യമാര്‍ക്കു പുറമെ ഇയാള്‍ക്ക് ആറ് കാമുകിമാരുമുണ്ടെന്ന് പോലീസ് പറയുന്നു.
ആഡംബര ജീവിതം നയിക്കാനാണ് വിവിധ തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള അതീജ് സോഷ്യല്‍മീഡിയ റീലുകളിലൂടെയാണ് പ്രശസ്തനായത്. ഈ പ്രശസ്തി തന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ധര്‍മേന്ദ്ര കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അതീജ് അറസ്റ്റിലായത്. പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ അതീജ് വാങ്ങിയെന്നാണ് പരാതി.
രണ്ട് ഭാര്യമാര്‍ക്ക് താമസിക്കാന്‍ രണ്ട് വീടുകള്‍ അതീജ് നിര്‍മിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ച് അവരെ വലയിലാക്കുകയാണ് രീതിയെന്നും പോലീസ് പറഞ്ഞു. ഒരു ഭാര്യയോടെപ്പം പുതുവത്സരം ആഘോഷിക്കാന്‍ വിദേശത്ത് പോകാനിരിക്കെയാണ് അതീജ് അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു.
2023 November 30Indiasocial media stararresttitle_en: Social media ‘star’ with 2 wives, 9 children, 6 girlfriends arrested