മകളുടെ ചോറൂണ് നടത്തിയ സന്തോഷം പങ്കുവെക്കുകയാണ് ആതിര. ആർഭാടമൊനന്നുമില്ലാതെ ഭർത്താവിനൊപ്പമായിരുന്നു ചോറൂണ്. പട്ടുപാവാടയണിഞ്ഞ് സുന്ദരിയായണ് ജാനിമോൾ ചിത്രങ്ങളിൽ കാണുന്നത്. നിരവധിയാളുകളാണ് കുഞ്ഞിന് ആശംസയറിയിച്ച് എത്തുന്നത്. 
ആതിരയുടേത് ഒരു സം​ഗീത പാരമ്പര്യമുള്ള ഒരു കുടുംബമാണ്. അതുപോലെ തന്നെ ആതിര ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും സം​ഗീതവുമായി ബന്ധമുള്ള ആളെ തന്നെയാണ്. ആതിരയുടെ കഴുത്തിൽ താലി ചാർത്തിയത് ഒരു ​ഗിറ്റാറിസ്റ്റ് ആണ്. വിവാഹത്തിന് മുമ്പ് കഴിഞ്ഞ 8 വര്‍ഷമായി താനും ജയേഷും പ്രണയത്തിലാണെന്നും ആതിര വ്യക്തമാക്കിയിരുന്നു. ജയേഷിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആതിര സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ടായിരുന്നു.

എൻ്റെ ഇഷ്ടത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് സമ്മതമായിരുന്നു. എൻ്റെ സെലക്ഷൻ തെറ്റാറില്ലെന്ന് അവർക്ക് അറിയാം. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയത്. തെന്‍ഡ്രല്‍ വന്ന് എന്നെ തൊടും എന്ന പാട്ട് വായിച്ചപ്പോഴാണ് അവനോട് കൂടുതൽ ഇഷ്ടം തോന്നിയത് എന്നാണ് നേരത്തെ താരം പറഞ്ഞത്. സംഗീത ലോകത്ത് നിന്നു തന്നെയാണ് ഇരുവരുടെയും പ്രണയം പൂവിട്ടത്. സംഗീതം ആതിരയുടെ ജീവിതത്തിലും വിവാഹത്തിലും ഒരു വഴിത്തിരിവായിരിക്കുകയാണ്. വള്ളിക്കെട്ട്’ എന്ന സിനിമയിൽ പാടിയാണ് ആതിര പിന്നിണി ​ഗാനരം​ഗത്ത് എത്തിയത്. ​ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *