ബംഗളൂരു – ഐ.എസ്.എല്ലിലെ ആദ്യ സീസണിലെ എട്ടാം മത്സരത്തില്‍ ഒന്നാമത്തെ വിജയം നേടാനുള്ള പഞ്ചാബ് എഫ്.സിയുടെ ശ്രമത്തിന് ബംഗളൂരു എഫ്.സി തടയിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഐ.എസ്.എല്ലില്‍ 3-3 സമനിലയായി.ഹര്‍ഷ് പാത്രെ, കേടിസ് മെയിന്‍, യാവി ഹെര്‍ണാണ്ടസ് എന്നിവര്‍ ബംഗളൂരുവിന് വേണ്ടിയും നിഖില്‍ പ്രഭു, ദിമിത്രിയോസ് ചാറ്റ്‌സിസായിസ്, ലൂക്ക് മയ്‌സന്‍ എന്നിവര്‍ പഞ്ചാബിനു വേണ്ടിയും സ്‌കോര്‍ ചെയ്തു. നാലു സമനിലയും നാല് തോല്‍വിയുമാണ് ഐ-ലീഗ് ചാമ്പ്യന്മാരുടെ ആദ്യ ഐ.എസ്.എല്‍ സീസണിലെ റെക്കോര്‍ഡ്. 12 ടീമുകളില്‍ പതിനൊന്നാം സ്ഥാനത്താണ്. 
എട്ട് കളിയില്‍ ഏഴ് പോയന്റ് നേടിയ ബംഗളൂരു എട്ടാം സ്ഥാനത്താണ്. കളി കാണാന്‍ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര എത്തി. 
 
2023 November 30Kalikkalamtitle_en: Bengaluru FC denies Punjab FC its first win

By admin

Leave a Reply

Your email address will not be published. Required fields are marked *