ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിൻ എ, ബി, സി, കെ, പൊട്ടാസ്യം, അയേൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ,  പെക്ടിന്‍, തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ആപ്പിള്‍. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്രൂട്ടാണ് ആപ്പിള്‍. അതിനാല്‍ ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഓരോ ആപ്പിൾ ഉള്‍പ്പെടുത്തുന്നത് വയര്‍ പെട്ടെന്ന് നിറയാനും, വിശപ്പ് കുറയ്ക്കാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 
രാവിലെ തന്നെയുള്ള മലബന്ധവും ദഹനക്കേടും പലര്‍ക്കുമുള്ള പ്രശ്നമാണ്.  ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. അങ്ങനെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ദിവസവും ഓരോ ആപ്പിള്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  ധമനികളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതകളില്ലാതാക്കുന്നതിലൂടെയാണ് ആപ്പിൾ ഹൃദയത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നത്.
പൊട്ടാസ്യം ഉള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും അതുവഴിയും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും.ആപ്പിള്‍ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ആപ്പിള്‍ ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.  കാത്സ്യം ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലാ ദിവസവും ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും.  വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed