ന്യൂഡൽഹി: കൽക്കാജി ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച മുതൽ ഡിസംബർ മൂന്ന് വരെ.
ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തിരുനാൾ കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുർബാന (റാസ), നൊവേന, ലദീഞ്ഞ്, തിരുനാൾ സന്ദേശം എന്നിവയ്ക്ക് ഫാ. റോണി തോപ്പിലാൻ, ഫാ. ജോമി വാഴക്കാല, ഫാ. നിധീഷ് തലചിറ, ഫാ. ജോമോൻ കപ്പലുമാക്കൽ എന്നിവർ കാർമികരാകും. തുടർന്ന് തിരു മണിക്കൂർ ആരാധന, സ്നേഹവിരുന്ന്.
ഡിസംബർ 2 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് (ഡോൺ ബോസ്കോ സ്കൂളിൽ) വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ടിജോ ചെമ്പനയ്ക്കൽ, ഫാ. ബിബിൻ ഒറ്റപ്ലാക്കൽ (സിഎസ്എസ്ആര്‍), ഫാ. അജീഷ് പാലമറ്റത്തും കാർമികരാകും. തുടർന്ന് കലാസന്ധ്യ, സ്നേഹവിരുന്ന്.
ഡിസംബർ 3 ഞായർ തിരുനാൾ ദിനം. രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഫാ. ജോർജ് മണിമല, ഫാ. ജോൺസൺ കുന്നത്തോട്ട് എന്നിവർ കാർമികരാകും. തുടർന്ന് സ്നേഹവിരുന്ന്.
ഡിസംബർ 9 വൈകിട്ട് 4:30ന് വിശുദ്ധ കുർബാന ഒപ്പിസ് തുളക്കാബാദിലുള്ള ക്രിസ്ത്യൻ സിമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.