മധുരം, മധുരപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പാക്കറ്റ് ഫുഡ്, പ്രോസസ്ഡ് ഫുഡ്സ്, ആനാരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പരമാവധി കുട്ടികള്‍ക്ക് നല്‍കി ശീലിപ്പിക്കാതിരിക്കണം. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും നട്ട്സും സീഡ്സുമെല്ലാം കുട്ടികളെ കഴിച്ച് ശീലിപ്പിക്കുകയും വേണം.
മിക്ക കുട്ടികളും ഇന്ന് അധികസമയവും ഫോണില്‍ ചിലവിടുകയാണ് ചെയ്യുന്നത്. പണ്ടത്തെ പോലെ കായികമായ അധ്വാനം വരുന്ന കളികളോ വിനോദങ്ങളോ ഒന്നും കുട്ടികള്‍ക്ക് ഇല്ല. ഫോണില്‍ ചിലവിടുന്ന സമയമത്രയും കുട്ടികള്‍ വെറുതെ ഇരിക്കുകയാണ്.
കുട്ടികള്‍ക്ക് പഠനസമ്മര്‍ദ്ദമോ വേറേതെങ്കിലും തരത്തിലുള്ള സ്ട്രെസോ ഉണ്ടെങ്കിലും അവരില്‍ വണ്ണം കൂടാം. അതിനാല്‍ കുട്ടികളുടെ മാനസികാരോഗ്യനിലയെ കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടിയോട് ഇടപഴകുന്ന മറ്റുള്ളവര്‍ക്കും ബോധ്യമുണ്ടായിരിക്കണം.
സ്കൂളില്‍ പോകുന്ന കുട്ടികള്‍ തീര്‍ച്ചയായും അവിടെ വച്ച് നിങ്ങളുടെ കണ്ണ് വെട്ടിച്ച് പലതും കഴിക്കാം. എന്നാല്‍ മാതാപിതാക്കള്‍ സ്നേഹപൂര്‍വം- സൗഹാര്‍ദ്ദപരമായി ഇതിന്‍റെ ഭവിഷ്യത്തുകളെ അവരെ പറഞ്ഞ് മനസിലാക്കിയിരിക്കണം. ഇത്തരത്തില്‍ വീട്ടില്‍ നിന്ന് മാറിയാലും അനാരോഗ്യകരമായ ഭക്ഷണരീതിയോ ജീവിതരീതിയോ കുട്ടികള്‍ തെരഞ്ഞെടുക്കാതിരിക്കാൻ അവര്‍ക്ക് കൃത്യമായ അടിത്തറ കിട്ടിയിരിക്കണം.