സൂപ്പർ താരത്തിന്റെ തലക്കനങ്ങൾ ഒന്നുമില്ലാത്ത നടനാണ് സുരേഷ് ​ഗോപി. സുരേഷ് ​ഗോപിയുടെ സ്നേഹ സ്പർശനങ്ങൾ അറിഞ്ഞവർ ധാരാളമാണ്. ജനങ്ങളുടെ പ്രശ്നങ്ങളെ തൊട്ടറിഞ്ഞ് സുരേഷ് ​ഗോപി നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ​ഗോപിയെപ്പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്തു കിടന്ന സമയത്ത് സുരേഷ് ​ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു, എന്തെങ്കിലും ആവശ്യമുണ്ടോ എന്ന്. ​സഹായ മനസ്ക്തയുള്ളയാളാണ്.’
‘രാഷ്‌ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തിര‍ഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെ എന്നാണ് എന്റെ ആ​ഗ്രഹം’
രോഗവും സാമ്പത്തിക പ്രശ്നങ്ങളുമായി വാടക വീട്ടിൽ കിടന്ന സമയത്ത് സുരേഷ് ഗോപി ഒരുപാട് സഹായിച്ചു, കിഡ്‌നി മാറ്റൽ ശസ്ത്രക്രിയക്ക് എല്ലാ സഹായങ്ങളും ചെയ്ത തന്നത് അദ്ദേഹമാണ്, സുരേഷ് ഗോപി സഹോദരതുല്യനാണ്, ഒരുപാട് സദർഭങ്ങളിൽ സഹായിച്ചിട്ടുണ്ട്. ആ കടപ്പാട് ഒന്നും മറക്കാൻ കഴിയില്ല, അതിനു ശേഷമാണ് ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നത് എന്നും അദ്ദേഹം പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *