കൊ​ച്ചി: വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി എം​പി ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും.
രാ​വി​ലെ 11ന് ​മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ‘ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ന്‍ പെ​ണ്‍​ക​രു​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സാ​ഹ് ക​ണ്‍​വ​ന്‍​ഷ​ന്‍ എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല്‍ അ​ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് നെ​റ്റ ഡി​സൂ​സ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ണ്‍​വ​ന്‍​ഷ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
14 ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 2.30ന് ​എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​പ്ര​ഭാ​തം ദി​ന​പ​ത്ര​ത്തി​ന്‍റെ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും രാ​ഹു​ല്‍ ഗാ​ന്ധി നി​ര്‍​വ​ഹി​ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *