അസീസിനോട് തന്നെ അനുകരിക്കുന്നത് നിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടന്‍ അശോകന്‍. കഴിഞ്ഞ ദിവസം ഇനി മുതല്‍ വേദികളില്‍ അശോകനെ അവതരിപ്പിക്കില്ലെന്ന് അസീസ് പറഞ്ഞിരുന്നു. പിന്നാലെയാണ് സംഭവത്തില്‍ പ്രതികരണവുമായി അശോകനും എത്തിയത്. താന്‍ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആര്‍ടിസ്റ്റാണ് എന്നാണ്. എന്നാല്‍ തന്നെ ചെയ്തത് പലതും ഇഷ്ടമായില്ല എന്നും അശോകന്‍ പറഞ്ഞു. 
അശോകന്റെ വാക്കുകള്‍ ഇങ്ങനെ
‘എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാന്‍ കൊടുത്തതാണ്. ഇനി അതിനെകുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തില്‍ വിഷമം ഒന്നുമില്ല. ഞാന്‍ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിര്‍ത്താനൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷന്‍ നിര്‍ത്തുന്നത് എന്തിനാണ്? ഞാന്‍ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. 
അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട് നിര്‍ത്താന്‍ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാന്‍ പറയുകയുമില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അത് എല്ലാവര്‍ക്കും കഴിയുന്ന ഒരു കാര്യമല്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാന്‍ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആര്‍ടിസ്റ്റാണ് നല്ല കലാകാരനാണ് എന്നാണ്. എന്നാല്‍ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമായില്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്.’ അശോകന്‍ പറഞ്ഞു.
അസീസ് പറഞ്ഞത്
‘അശോകേട്ടന്റെ ആ ഇന്റര്‍വ്യു കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി.
അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയന്‍സ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച് ഓവര്‍ ആയി ചെയ്യണം. ടിവിയില്‍ പക്ഷേ ഇത്രയും വേണ്ട. സിനിമയില്‍ ഒട്ടും വേണ്ട…’ അസീസ് പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *