സെക്സിന് പരിധികള്‍ കല്പിച്ചിട്ടില്ലാത്ത സമൂഹം ഈ ലോകത്തുണ്ട്. അത്തരം ഒരു സമൂഹമാണ് പാപ്പുവ ന്യൂ ഗിനിയയിലുള്ള ട്രോബ്രിയാൻഡ് ദ്വീപസമൂഹത്തിലെ ജനങ്ങള്‍. ഇവിടെ സെക്സ് എന്നത് ഒരു പാപമല്ല, കുറ്റമല്ല, സദാചാരത്തിന് വിരുദ്ധവുമല്ല എന്നതാണ് ഈ ദ്വീപ് വാസികളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്.
ഒരാളോട് ഇഷ്ടം തോന്നിയാല്‍ ആ നിമിഷം അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള സമൂഹമാണ് ട്രോബ്രിയാൻഡ് ദ്വീപസമൂഹത്തിലുള്ളത്. പരസ്യമായി പോലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെയൊരു കുറ്റമോ സദാചാര വിരുദ്ധമോ അല്ല. എവിടെവച്ച്‌ എപ്പോള്‍ വേണമെങ്കിലും പരസ്പര സമ്മത പ്രകാരം ആര്‍ക്കും ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.
ഇത്തരത്തിലുള്ള ശാരീരിക ബന്ധത്തിന് മുൻകൈ എടുക്കുന്നത് സ്ത്രീകളാണ് എന്നതാണ് ഏറെ കൗതുകകരം. ഏതെങ്കിലും ഒരു പുരുഷനോട് സ്ത്രീക്ക് സെക്സില്‍ ഏര്‍പ്പെടണമെന്ന ആഗ്രഹം തോന്നിയാല്‍ അവര്‍ അത് മറച്ചുവെക്കില്ല. നേരേ പുരുഷനോട് കാര്യം പറയും. പുരുഷൻ സമ്മതിച്ചില്ലെങ്കില്‍ ബലംപ്രയോഗിച്ച്‌ ശാരീരിക ബന്ധത്തിലേര്‍പ്പെടാനും ഇവിടുത്തെ പെണ്ണുങ്ങള്‍ മടിക്കില്ല.
ഇങ്ങനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്ബോള്‍ വേണമെന്നുള്ളവര്‍ക്ക് കുട്ടികളുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകള്‍ എടുക്കാം. സ്ത്രീയുടെ ശരീരത്തില്‍ പൂര്‍വിക ആത്മാവ് പ്രവേശിക്കുമ്ബോഴാണ് ആ സ്ത്രീ ഗര്‍ഭിണിയാകുന്നതെന്നാണ് ഇവരുടെ വിശ്വാസം. ആ കുട്ടിയില്‍ പിതാവിന്റെ വീട്ടുകാര്‍ക്ക് ഒരു അവകാശവും ഇല്ല. ഭക്ഷണം കൊടുക്കുന്നതുപോലും അമ്മയുടെ വീട്ടുകാരാണ്. പിതാവിന്റെ വീട്ടുകാര്‍ക്ക് അതിന് അര്‍ഹതയില്ലെന്നാണ് വിശ്വസിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *