നാഗപൂരിലേക്ക് വിസ്തരിച്ചിരുന്ന് യാത്ര ചെയ്യാമെന്ന് കരുതി വിമാനത്തില്‍ കയറി പകച്ചുപോയ യാത്രക്കാരനുണ്ടായ അനുഭവമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. നാഗ്പൂരിലേക്ക് പോകാന്‍ ഇയാള്‍ ബുക്ക് ചെയ്ത ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. കുഷ്യനില്ലാത്ത സിറ്റാണ് തനിക്ക് കിട്ടിയതെന്നാണ് യാത്രക്കാരന്റെ പരാതി.
പൂനെയില്‍ നിന്ന് നാഗ്പൂരിലേക്ക് പോകാനാണ് സുബ്രത് പട്നായിക് ടിക്കറ്റെടുത്ത്. ഫ്ളൈറ്റ് നമ്പര്‍ ———-6ഋ 6798 ലെ 10 അ —————-വിന്‍ഡോ സീറ്റായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, വിമാനത്തില്‍ കയറിയിരിക്കാന്‍ ചെല്ലുമ്പോള്‍ സീറ്റിന് കുഷ്യനില്ലെന്ന് കാണുന്നത്.
എന്നാല്‍, സീറ്റിനടുത്ത് ചെല്ലുമ്പോഴാണ് കുഷ്യനില്ലാത്ത സീറ്റ് കാണുന്നത്. ഉടനെ സീറ്റിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ”സീറ്റിന്റെ അവസ്ഥ കൊള്ളാം. ലാഭമുണ്ടാക്കാനുള്ള പുതിയ മാര്‍ഗം നന്നായിട്ടുണ്ട്… കഷ്ടം”- സുബ്രത് കുറിച്ചു. ചിത്രം വൈകാതെ തന്നെ സമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. ”തീര്‍ച്ചയായും അത് കാണാന്‍ അത്ര രസമുള്ള കാഴ്ചയല്ല. ചിലപ്പോഴൊക്കെ സീറ്റില്‍ നിന്ന് കുഷ്യന് ഇതുപോലെ തെന്നിവീഴാറുണ്ട്. ഞങ്ങളുടെ ക്യാബിന് ക്രൂവിന്റെ സഹായത്തോടെ അത് ഘടിപ്പിക്കാന്‍ കഴിയും. താങ്കളുടെ പരാതി ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. അതോടൊപ്പം ഭാവിയില്‍ താങ്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുകയും ചെയ്യും” – ഇന്‍ഡിഗോ അറിയിച്ചു.