മൂന്ന് നഴ്സറി കുട്ടികള്‍ക്കും അവരുടെ ആയയ്ക്കും ആക്രമിയുടെ കുത്തേറ്റ സംഭവത്തിന്റെ ഭീതിയില്‍നിന്ന് മുക്തമാകാതെ അയര്‍ലാന്‍ഡ്. കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാന നഗരിയായ ഡബ്ലിനിലാണ് രാജ്യത്തെ നടുക്കിയ ആക്രമണം അരങ്ങേറിയത്. സംഭവം കലാപത്തിലേക്കും വഴിതിരിച്ചു.
ലോകത്തിന്റെ എവിടെച്ചെന്നാലുമുണ്ടാകും മലയാളിയുടെ ഒരു കൈയ്യൊപ്പ്, രക്ഷാകരങ്ങള്‍ എന്നത് പോലെ അയര്‍ലണ്ടിനെ നടുക്കിയ സംഭവത്തിലും ആക്രമണ സ്ഥലത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച ഒരു മലയാളി നേഴ്സിന്റെ മനോവീര്യമാണ് രാജ്യത്തിന്റെ ആദരവ് നേടുന്നത്.
പെരുമ്പാവൂര്‍ സ്വദേശിനിയായ സീന മാത്യുവാണ് ആ നേഴ്സ്. സംഭവം നടക്കുമ്പോള്‍ ധൃതഗതിയില്‍ അവിടെയെത്തിച്ചേര്ന്ന് സഹായം നല്‍കിയാണ് സീന മാത്യു മാതൃകയായത്. ആക്രമണം നടന്ന പാര്‍ണല്‍ സ്ട്രീറ്റില്‍ തന്നെ പ്രവര്‍ത്തിക്കുന്ന റോട്ടുണ്ട മെറ്റേണിറ്റി ഹോസ്പിറ്റലിലെ നിയോനെറ്റല്‍ വിഭാഗത്തില്‍ നഴ്സ് മാനേജറാണ് സീന. അയര്‍ലണ്ടിലെ നാഷനല്‍ നിയോനെയ്റ്റല്‍ ട്രാന്‍സ്പോര്‍ട്ട് പ്രോഗ്രാമില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഗെയ്ല്‍സ്കോയില്‍ ചോളൈസ്റ്റെ മ്യുയിരെ എന്ന സ്കൂളിന് പുറത്തുവച്ച് അഞ്ചു വയസ്സുള്ള പെണ്‍കുട്ടിക്കും 30 വയസുള്ള ഒരു സ്ത്രീക്കും 50 വയസുള്ള പുരുഷനും ഗുരുതരമായി പരിക്കേറ്റു. 50 വയസുള്ള പുരുഷന് കുട്ടികളെ കത്തികൊണ്ട് കുത്തുകയായിരുന്നു. എന്നാല്‍, നഴ്സറിയിലെ കുട്ടികളുടെ ആയയായ യുവതി കുട്ടികളെ ചേര്‍ത്തുപിടിച്ച് രക്ഷിച്ചു.
ഡബ്ലിനിലെ ടെമ്പിള്‍ സ്ട്രീറ്റില്‍ നിന്ന് രോഗിയായ ഒരു കുഞ്ഞിനെ പരിശോധിക്കുന്നതിന് പോകാന്‍ തയാറെടുക്കവെയാണ് സീന മാത്യു ആക്രമണ വിവരമറിയുന്നത്. തുടര്‍ന്ന് രണ്ടു ഡോക്ടര്‍മാരുമായി സംഭവ സ്ഥലത്തേക്ക് പായുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. വേദനാജനകമായ ആ കാഴ്ചയിലും മനോവീര്യം വിടാതെ പ്രവര്‍ത്തിച്ച സീനയെ ആശുപത്രി അധികൃതരും പോലീസും അഭിനന്ദിച്ചു.
ഗുരുതര പരുക്കേറ്റ ആയ ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിക്ക് അടിയന്തര ചികിത്സ നല്കി. കൂടെയുണ്ടായിരുന്ന അഞ്ചുവയസുള്ള ആണ്‍കുട്ടിക്കും ആറുവയസുള്ള പെണ്‍കുട്ടിക്കും പരുക്കുകള്‍ സാരമല്ല. ഈ കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. ആക്രമിയെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് നഗരമധ്യത്തിന്റെ വടക്ക് ഭാഗത്തുള്ള പാര്‍നെല്‍. നഗരമധ്യത്തിന്റെ വടക്ക് ഭാഗത്തുള്ള പാര്‍നെല്‍ സ്ക്വയര്‍ ഈസ്റ്റില്‍ കലാപവും പൊട്ടിപ്പുറപ്പെട്ടു. ആക്രമി കുടിയേറ്റക്കാരനായ ഇസ്ളാമിസ്റ്റാണെന്ന വാര്‍ത്ത പരന്നതോടെ് തദ്ദേശീയരായ ജനക്കൂട്ടം തെരുവിലിറങ്ങി കുടിയേറ്റക്കാര്‍ക്കുനേരെ ആക്രമണം നടത്തി. തെരുവില്‍ കലാപം നടത്തിയവര്‍ നിരവധി കടകളും വാഹനങ്ങളും തകര്‍ത്തു.
ആക്രമി മിഡില്‍ ഈസ്റ്റ് കുടിയേറ്റക്കാരനാണെങ്കിലും ഇയാള്‍ക്ക് ഭീകരബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് അയര്‍ലാന്‍ഡ് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. അതേസമയം യുറോപ്പിലെങ്ങും ഇപ്പോള്‍ കൊച്ചുകുട്ടികളെ പ്രത്യേകിച്ച് ജൂതരും ക്രിസ്ത്യാനികളും ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്ന യഹോവ വിഭാഗങ്ങളും അവരുടെ കുട്ടികളെ പ്രത്യേകം സൂക്ഷിക്കണമെന്ന ജാഗ്രതാ മുന്നറിയിപ്പും അനൗദ്യോഗികമായി നല്കിവരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ലോകവ്യാപകമായി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ കുട്ടികള്‍ക്കുനേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് മുന്നറിയിപ്പ്.