ബാഴ്സലോണ: സ്വതന്ത്ര പലസ്തീന്‍ രാജ്യം രൂപവത്കരിക്കാതെ ഇസ്രായേലിന് സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍.
യൂറോപ്പും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനായി രൂപീകരിച്ച ഫോറം ഓഫ് ദി യൂണിയന്‍ ഫോര്‍ ദി മെഡിറ്ററേനിയന്റെ (യുഎഫ്എം) പ്രതിനിധി യോഗത്തില്‍ സംസാരിക്കവേയാണ് പരാമര്‍ശം. ഇസ്രായേല്‍~ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുമായി സ്പെയ്നിലെ ബാഴ്സലോണയില്‍ ചേരുന്ന യോഗത്തില്‍ ഏകദേശം 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഹമാസ് വെറുമൊരു സംഘടന എന്നതിലുപരി, അതൊരു ആശയമാണ്. അതേക്കാള്‍ മികച്ച ഒരു ആശയം പകരം വയ്ക്കാതെ നിങ്ങള്‍ക്ക് ഒരു ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ഹമാസിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍, രാഷ്ട്രപദവി ഉറപ്പുനല്‍കുന്ന നല്‍കുന്ന വിശ്വസനീയമായ രാഷ്ട്രീയ സാധ്യത ഫലസ്തീനികള്‍ക്ക് നല്‍കാന്‍ കഴിയണം~ ബോറെല്‍ വിശധീകരിച്ചു.
യോഗത്തില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബെല്‍ജിയം അടക്കം യൂറോപ്യന്‍ രാജ്യങ്ങളും ഈജിപ്ത്, തുര്‍ക്കി, തുനീഷ്യ, ലബനാന്‍, മൊറോകോ തുടങ്ങി അറബ് രാജ്യങ്ങളും പ്രതിനിധികളെ അയച്ചിട്ടുണ്ട്. എന്നാല്‍, സ്ഥാപക അംഗമായ ഇസ്രായേല്‍ ഇതില്‍ പങ്കെടുക്കുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *