കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ കിണറ്റില്‍ പുലി വീണു. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. പുലിയെ മയക്കുവെടി വച്ച് പുറത്തെടുക്കാനാണ് ശ്രമം.
കണ്ണവത്തു നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണര്‍ വലയിട്ട് മൂടി. പുലിക്ക് നില്‍ക്കാനായി കിണറ്റില്‍ തടിക്കഷ്ണം ഇട്ടു കൊടുത്തിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം കൂടി എത്തിയശേഷം പുലിയെ പിടിക്കാനുള്ള നടപടി സ്വീകരിക്കും. ജനവാസ മേഖലയായ പ്രദേശത്തിന് സമീപത്തൊന്നും വനമേഖലയില്ല. പുലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.