ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ ന‍ടി  മോഹിനി അടുത്തിടെ എത്തിയിരുന്നു. ഇവിടെ വെച്ച് തന്റെ ജീവിതത്തെക്കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെയും അൽഫോൻസാമ്മയുടെയും ബന്ധം തുടങ്ങുന്നത് മാമോദീസയ്ക്ക് മുമ്പാണ്. അപ്പോൾ ഇവർ വിശുദ്ധരല്ല. ഇവിടെ അടുത്തൊരു ഷൂട്ടിം​ഗിന് വന്നതായിരുന്നു ഞാൻ. അപ്പോഴേക്കും ജീസസിനെ എന്റെ സ്വപ്നത്തിൽ കണ്ട് കഴിഞ്ഞിട്ടുണ്ട്.
അന്നെനിക്കൊരു വിഷൻ കിട്ടി. മിസ്റ്ററീസ് ഓഫ് ലൈറ്റിൽ വരുന്ന ട്രാൻസ് ഫി​ഗറേഷൻ. അത് എന്താണെന്ന് എനിക്കൊരു പിടിയുമില്ല. അന്ന് ഇവിടെ അടുത്തൊരു സ്റ്റാൾ ഉണ്ട്. അടുത്ത ഷോട്ടിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. അപ്പോൾ ഒരു സിസ്റ്ററിനോട് ഇതേക്കുറിച്ച് ചോദിച്ചു. ജീസസിനെ ലൈറ്റിട്ടത് പോലെ കണ്ടു എന്ന് പറഞ്ഞു. മിസ്റ്ററീസ് ഓഫ് ലൈറ്റ് ആണെന്ന് സിസ്റ്റർ മറുപടി നൽകി. പിന്നീട് അവർ വന്ന് നിനക്ക് ജീസസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. അന്ന് എന്നെ എല്ലാവരും അറിയുന്നത് ഒരു പട്ടത്തിയായിട്ടും നടിയായുമായാണ്.
ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അൽഫോൻസാമ്മയുടെ കബറിൽ പോയി പ്രാർത്ഥിക്കാൻ പറഞ്ഞു. കബർ എന്ന് പറഞ്ഞതോടെ എനിക്ക് പേടിയായി. ബ്രാഹ്മണ സംസ്കാരത്തിൽ കബറിലൊന്നും സ്ത്രീകൾ പോകാറില്ല. പക്ഷെ ക്രിസ്റ്റ്യാനിറ്റിയിൽ കബർ സ്വർ​ഗവും ഭൂമിയും ഒന്നിക്കുന്ന സ്ഥലമാണ്. പക്ഷെ അന്ന് കബറിൽ പോകുന്നില്ലെന്നാണ് പറഞ്ഞതെന്നും മോഹിനി ഓർത്തു. മകന് അസുഖം വന്നപ്പോഴാണ് പിന്നീട് അൽഫോൻസാമ്മയുടെ കബറിൽ എത്തുന്നതെന്നും അന്ന് മോഹിനി വ്യക്തമാക്കി.
എന്റെ രണ്ടാമത്തെ മകൻ ജനിച്ചപ്പോൾ അവന് ഫെബ്രെെൽ സൈഷേർസ് എന്ന കണ്ടീഷൻ ഉണ്ടായിരുന്നു. എന്തായാലും ഹോളിഡേയ്ക്ക് കൊച്ചിയിൽ പോകുന്നുണ്ട്. എനിക്ക് അൽഫോൻസാമ്മയെ കാണണമെന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞു. അങ്ങനെ ഞങ്ങളിവിടെ വന്നു. അന്ന് ഞാൻ മകനെ ഈ കബറിന് മുകളിൽ വെച്ചു. അപ്പോൾ ആരും ഉണ്ടായിരുന്നില്ല. അവന് അന്ന് ആറ് മാസമേ ആയിട്ടുള്ളൂ.
അൽഫോൻസാമ്മ. ഇന്ന് മുതൽ ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണ്. ഈ അസുഖം അവന് തിരിച്ച് വരാൻ പാടില്ല. അത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഞാൻ പ്രാർത്ഥിച്ചു. ഇപ്പോൾ അവന് 13 വയസ് ആകുന്നു. ഇന്ന് വരെ ഒരു പ്രാവശ്യം പോലും അവന് അങ്ങനെയൊരു അസുഖം വന്നിട്ടില്ലെന്നും മോഹിനി പറയുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *