ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിനകത്ത് കുടുങ്ങിയ 41 തൊഴിലാളികളില്‍ ഒരാളെ പുറത്തെത്തിച്ചു. തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാണ്. 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്.
എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. 10ആംബുലന്‍സുകള്‍ തുരങ്കത്തിന് പുറത്ത് സജ്ജമാണ്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്.
ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 41 തൊഴിലാളികളാണ് സില്‍ക്യാര ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.