നടി തമന്ന ഭാട്ടിയയും നടൻ വിജയ് വർമ്മയും തമ്മിലുള്ള പ്രണയം ഇരുവരും തുറന്നു പറഞ്ഞെങ്കിലും വിവാഹം ഉടനില്ല എന്ന സൂചനയാണ് ഇരുവരും പങ്കുവെക്കുന്നത്. പ്രണയം വെളിപ്പെടുത്തിയെങ്കിലും കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് മുന്നോട്ട് പോകാനാണ് തമന്നയുടെയും വിജയുടെയും തീരുമാനം. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരും ഇക്കാര്യം വ്യക്തമാക്കിയുരുന്നു.
‘വിവാഹത്തെ കുറിച്ച് എന്റെ അമ്മയോട് പോലും പറയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ക്കും ഇതിനുള്ള ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല’ എന്നാണ് നടൻ വിജയ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
അതേസമയം, തമന്നയും സമാനമായ മറുപടിയാണ് ഈ ചോദ്യങ്ങൾക്ക് നൽകിയത്. വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും ഇപ്പോൾ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞു.
‘ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്, അത് സംഭവിക്കും, പക്ഷേ ഇപ്പോൾ എന്റെ സന്തോഷകരമായ സ്ഥലം സിനിമാ സെറ്റുകളാണ്. വന്നുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ – തമന്ന പറഞ്ഞു.