ദിൽഷയുടെ ഫോട്ടോഷൂട്ടുകൾ എന്നും സ്പെഷ്യലാണ് ആരാധകർക്ക്. അത്രയെറെ ആഴത്തിലുള്ളതായിരിക്കും അവയെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ, അത്തരത്തിലുള്ള ചിത്രങ്ങളാൽ അമ്പരപ്പിക്കുകയാണ് താരം. നീണ്ട പിന്നിയിട്ട മുടിയും അയഞ്ഞ വസ്ത്രങ്ങളുമായി ഒരു കശ്മീർ പെൺകൊടിയായിരിക്കുകയാണ് താരമിപ്പോൾ. വികാരാധീനയായി കുതിരപ്പുറത്താണ് യാത്ര. കൂടാതെ വൻമരത്തിന് കീഴെ കുതിരയെ നിർത്തി വിശ്രമിക്കുന്ന ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്. ചിത്രങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിക്കുന്ന ‘ഓ സിന്‍ഡ്രല്ല’ എന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ സിനിമാ എന്‍ട്രി. നേരത്തെ ബിഗ്ബോസിലേക്ക് പോകാനുണ്ടായ കാരണത്തെക്കുറച്ച് താരം വെളിപ്പെടുത്തിയിരുന്നു. ഞാൻ വളർന്ന രീതി തികച്ചും വ്യത്യസ്തമായിരുന്നു. ആളുകളോട് തല്ല് പിടിക്കുകയോ ബഹളം വെയ്ക്കുകയോ കയർത്ത് സംസാരിക്കുകയോ ചെയ്യുന്നൊരാളല്ലായിരുന്നു ഞാൻ. 
ബിഗ് ബോസ് ഹൗസിൽ പോയപ്പോൾ എനിക്ക് അറിയണമായിരുന്നു പല സാഹചര്യങ്ങളിലും ഞാൻ എങ്ങനെയാണ് പ്രതികരിക്കുകയെന്ന്. ഞാൻ പല സാഹചര്യങ്ങളിലും ഒരേ രീതിയിലായിരുന്നു പോയിക്കോണ്ടിരുന്നത്. അതുകൊണ്ട് എന്റെ പല സ്വഭാവങ്ങളും എനിക്ക് തന്നെ അറിയില്ലായിരുന്നു. പലകാര്യങ്ങളും പഠിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഹൗസ് എന്നായിരുന്നു എന്റെ സഹോദരിമാർ പറഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *