കോട്ടയം:  കറന്റ് ചാര്‍ജ് വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ചു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗവും കാലാവസ്ഥയ്ക്ക് അനുസരിച്ചും മറ്റും കുറയുന്ന ഉത്പാദനവും കാലാകാലങ്ങളിലെ വര്‍ധനവ് അനിവാര്യമാക്കുകയും ചെയ്യും. എല്ലാ വീട്ടിലും പഴയതിനെക്കാള്‍ ബില്ല് 100 രൂപ മുതല്‍ 400 വരെ കൂടിയെന്നതാണ് സത്യം. വീട്ടിലെ എ.സിയും ഫ്രിഡ്ജും ടി.വിയും എന്നു വേണ്ട എല്ലാ സാധനങ്ങളും ഫൈവ് സ്റ്റാര്‍ ആണ്. എന്നിട്ടും എന്താണിത്ര ബില്ല് കൂടിയത്. പണ്ട് ആരൊക്കെയോ പറഞ്ഞിട്ട് വാങ്ങിയ  ഈ സ്റ്റാറുള്ള ഉപകരങ്ങള്‍ കുരിശായോ എന്നു വിഷമിക്കുന്നവരും ഉണ്ട്.
വര്‍ധനവിങ്ങനെ   
അഞ്ച് വര്‍ഷം മുമ്പ് നമ്മള്‍ ഫൈവ് സ്റ്റാര്‍ എന്നൊക്കെ പറഞ്ഞു വാങ്ങിയ ഈ ഗൃഹോപകരണങ്ങളുടെ മൂല്യം ഇന്നത്തെ ടെക്നോളജി വച്ച് നോക്കിയാല്‍ വെറും ടു സ്റ്റാര്‍ മാത്രമാണെന്നതാണ് സത്യം. ഇതോടെ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരാശരി ഉപഭോഗവും വര്‍ധിക്കും.
ഇലക്ട്രിസിറ്റി ചാര്‍ജ് ശരാശരി വെറും മൂന്നു ശതമാനം മാത്രമാണ് വര്‍ധനവെന്ന് അധികൃതര്‍ പറയുന്നു. പക്ഷേ ഇത്  ബില്ലില്‍ വന്‍ വര്‍ധനയായി പ്രതിഫലിക്കും എന്നതാണു സത്യം.
200 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. രണ്ടു മാസം കൂടുമ്പോള്‍ വരുന്ന ബില്ലില്‍ 50 രൂപ മുതല്‍ 400 രൂപ വരെ അധികമായി നല്‍കേണ്ടിവരും. ഇതിനു പുറമെ വൈദ്യുതി സര്‍ചാര്‍ജും ഡ്യൂട്ടിയും കൂടെയുണ്ട്.
ഇത് എങ്ങനെയാണ് നമ്മുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നത് ? പഴയ ഗൃഹോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ഉപഭോഗം ഇനിയും കൂടും. ഫാന്‍ ആയാലും റെഫ്രിജറേറ്റര്‍ ആയാലും പഴയ പെര്‍ഫോമന്‍സ് കിട്ടില്ല. ഇനി എസി  ഇത്തിരി പഴക്കമുള്ളതാണെങ്കില്‍ പറയാനുമില്ല.
ഇതോടെ നേരത്തെ ഉപയോഗിച്ചിരുന്ന യൂണിറ്റിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. 50 യൂണിറ്റ് വരെ ഇത്തരത്തില്‍ ഉപഭോഗം വര്‍ധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ടെക്നോളജിയാണ് രക്ഷ ! സഹായിക്കാന്‍ ഓക്സിജന്‍ 
ഉപഭോഗം കൂടുന്നതോടെ  കറന്റു ചാര്‍ജ് കുതിച്ചുയരുമെന്നതില്‍ തര്‍ക്കമില്ല. ഇതിന് പരിഹാരം ഗൃഹോപകരണങ്ങള്‍ മാറ്റുക എന്നതു മാത്രമാണ്.
ആധുനിക ടെക്നോളജിയില്‍ നിര്‍മിക്കുന്ന പുത്തന്‍ ഉപകരണങ്ങള്‍ വൈദ്യുതി ഉപഭോഗം ഇപ്പോഴത്തേതിന്‍റെ നേരെ പകുതിയാക്കും. എങ്ങനെ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുമെന്ന ചോദ്യമാണ് എല്ലാ ഉപഭോക്താക്കളിലും ഉയരുക. ഇനി ഇതൊക്കെ കളഞ്ഞ്  പുതിയതു വാങ്ങണമെന്ന് പറഞ്ഞാല്‍ നടക്കുമോ.. ?
ഉപഭോക്താക്കളുടെ മനസിലെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ഓക്സിജന്‍ നല്‍കുന്നത്. പഴയ ഫൈവ് സ്റ്റാര്‍ ഉല്‍പന്നങ്ങളുമായി നേരെ ഓക്സിജന്‍ ഷോറൂമില്‍ എത്തി പുതു പുത്തന്‍ ഫൈവ് സ്റ്റാര്‍ ഗൃഹോപകരണങ്ങളുമായി മടങ്ങാം.
പഴയ ഗൃഹോപകരണങ്ങള്‍ക്ക് മികച്ച എക്സേഞ്ച് ഓഫറാണ് ഓക്സിജനില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ഉപകരങ്ങളും ഏറ്റവും മികച്ച ഇ എം ഐ സൗകര്യത്തോടെ വാങ്ങാനും സൗകര്യമുണ്ട്. എല്ലാ പ്രധാന ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പ മൂന്നു മിനിറ്റിനുളളില്‍ ഓക്സിജനില്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *