നൂറുകണക്കിന് റോഹൻഗ്യൻ അഭയാർത്ഥികൾ ആൻഡമാൻ കടലിൽ തടികൊണ്ട് നിർമ്മിച്ച പൊട്ടിപ്പൊളിഞ്ഞ വള്ളങ്ങളിൽ ജീവൻ പണയം വച്ച് കഴിയുകയാണ്. കുട്ടികൾ ,സ്ത്രീകൾ, രോഗികൾ ഒക്കെയുണ്ട് ഇവരിൽ..
ഭക്ഷണമില്ല, കുടിവെള്ളമില്ല, വസ്ത്രം പോലും നേരാംവണ്ണമില്ല. 2017 ൽ മ്യാന്മാറിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ബംഗ്ളാദേശിൽ അഭയം പ്രാപിച്ച ഇവരുടെ ആകെ സംഖ്യ ഏകദേശം 10 ലക്ഷം വരും..
ബംഗ്ളാദേശിന്‌ ഇവർ ഒരു ബാദ്ധ്യതയായി മാറിയതോടെ വിഷയം ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലെത്തി. മ്യാൻമാർ ഇവരെ ഘട്ടം ഘട്ടമായി സ്വീകരിക്കാൻ തയ്യാറായെങ്കിലും ഇവർക്ക് പൂർണ്ണസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും അവർ അനുവദിക്കാൻ തയ്യറല്ല. സ്വന്തം രാജ്യത്ത് അഭയാർഥികളായി കഴിയാൻ ഇവരിൽ പലർക്കും താൽപ്പര്യമില്ല.
അതുകൊണ്ടുതന്നെയാണ് പലരും ബംഗ്ളാദേശിൽ നിന്നും ഇന്തോനേഷ്യയിലേക്കും മലേഷ്യയിലേക്കും കടൽവഴി കൂട്ടമായി കടക്കാൻ ശ്രമിക്കുന്നത്. ഇൻഡോനേഷ്യ നിരവധി റോഹിഗ്യകൾക്കു അഭയമേകിയപ്പോൾ മലേഷ്യ അതിനു തയ്യറായില്ല.
ഇപ്പോൾ ഇന്തോനേഷ്യയിലും പ്രതിഷേധം വ്യാപകമാണ്. വലിയതോതിലെത്തുന്ന റോഹൻഗ്യകൾ അവർക്കും ബാദ്ധ്യതയാകുകയാണ്. കടലോരത്തടുക്കുന്ന വള്ളങ്ങളിൽ നിന്നും കരയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ നാട്ടുകാർ തന്നെ സംഘടിച്ച് മടക്കി കടലിൽ വള്ളങ്ങളിലേക്ക് അയക്കുകയാണ്. കടലിൽ തുടരുന്ന ഇവർ രാത്രിയിൽ കരയിൽ കടക്കാൻ ശ്രമിക്കുന്നുമുണ്ട്.
ഇൻഡോനേഷ്യയിലെ അഭയാർത്ഥി ക്യാമ്പുകളെല്ലാം ഓവർ ക്രൗഡഡ് ആണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി അവരെ ഇൻഡോനേഷ്യൻ സർക്കാർ പാർപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. എന്നാൽ ഇനി പുതിയ ആളുകളെ സ്വീകരിക്കില്ലെന്ന ഉറച്ച നിലാപാടിലാണ് സർക്കാരും തദ്ദേശവാസികളും.
തീരത്തെത്തുന്ന റോഹൻഗ്യകൾ പലരും നാട്ടുകാരോട് കരഞ്ഞു കാലുപിടിക്കുന്നുണ്ട്. അനുവാദം ലഭിക്കുന്നില്ലെങ്കിലും കരയിലെത്തുന്നവർക്ക് വെള്ളവും ഭക്ഷണവും നൽകിയാണ് നാട്ടുകാരും സർക്കാർ ഏജൻസികളും അവരെ മടക്കി അയക്കുന്നത്. ഏകദേശം 2000 ത്തിലധികം റോഹൻഗ്യകൾ വിവിധ രാജ്യങ്ങളിലേക്ക് കടക്കാൻ ഇങ്ങനെ കടലിൽ കഴിയുന്നുവെന്നാണ് അനുമാനം.
പക്ഷേ അവർ ബംഗ്ളാദേശിലേക്കോ മ്യാൻമാറിലേക്കോ മടങ്ങാതെ അപകടകരമായ പൊട്ടിപ്പൊളിഞ്ഞ വള്ളങ്ങളിൽ കടലിൽത്തന്നെ തുടരുകയാണ്.. അതുവഴി പോകുന്ന കപ്പലുകളിലും വള്ളങ്ങളിലും നിന്ന് ലഭിക്കുന്ന ആഹാരമാണ് അവർക്കിപ്പോൾ ഏക അഭയം..( Al Jezeera)
കാണുക ആ ദയനീയ ദൃശ്യങ്ങൾ..

By admin

Leave a Reply

Your email address will not be published. Required fields are marked *