തിരുവനന്തപുരം: അസാപ് കേരളയിൽ പെയ്ഡ് ഇന്റേൺഷിപ്പിനും എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കും  ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.asapkerala.gov.in/careers/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ റഗുലർ ബിരുദമുള്ളരായിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 03.12.2023, 5 മണിവരെയാണ്.
ഇന്റേൺഷിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 12,500 രൂപയും എക്സിക്യൂട്ടീവുകൾക്ക് പരിചയസമ്പന്നതയുടെ അടിസ്ഥാനത്തിൽ 17000/- മുതൽ 25000/- വരെയുള്ള തുക  പ്രതിമാസം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712772500 
തൊഴിലവസരം 
അസാപ് കേരള ഉദ്യോഗാർത്ഥികൾക്കായി വിവിധ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നു. സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, കറന്റ് അക്കൗണ്ട് സെയിൽസ് അക്കൗണ്ട് എന്നീ ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദമാണ് യോഗ്യത. അർഹരായ ഉദ്യോഗാർത്ഥികൾ www.asapkerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999617 

By admin

Leave a Reply

Your email address will not be published. Required fields are marked *