അമ്പലപ്പുഴ : ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദാനന്തര ഉപരിപഠനത്തിൽ ആരോഗ്യ സർവകലാശാല റാങ്ക് ജേതാക്കളായ ഡോ. വർഷ എസ്.നായർ (ഇന്റേണൽ മെഡിസിൻ) , ഡോ. പ്രീതി അഗസ്റ്റിൻ ( പൾമണറി മെഡിസിൻ) ഡോ. നിഖിൽ സക്കറിയ ( ഓർത്തോ പീഡിക്സ് ), ഡോ.എ. ആമിന ( ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി) ഡോ. നിഷ ആർ.പിള്ള( സൈക്യാട്രി), ഡോ. ഗായത്രി ലക്ഷ്മി ( ഇ.എൻ. ടി) , ഡോ.ഷീമ ചിത്തജൻ ( റേഡിയേഷൻ ഓങ്കോളജി ) തുടങ്ങിയ യുവ ഡോക്ടർമാരേയും യൂണിവേഴ്സിറ്റി തലത്തിൽ മികവ് കാണിച്ച എം.ബി.ബി.എസ് മെഡിക്കൽ വിദ്യാത്ഥികളെയും 30 ന് 3 ന് കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേക്ഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന മികവ് പരിപാടിയിൽ ആദരിക്കും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു പരിപാടി ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് ഡോ.ബി. പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. മിറിയം വർക്കി മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രിൻസിപ്പാൾ ഡോ.സുരേഷ് രാഘവൻ. , സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാം, കെ.ജി.എം.സി.ടി.എ. ട്രഷറർ ഡോ.എം.നാസർ , പി.ടി.എ.പ്രസിഡന്റ് സി.എ. പീതാംബരൻ , പി.ജി. അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ്. ശരത് ., സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ അഷൽ എം.തോമസ്, കെ.ജി.എം സി. ടി.എ. സെക്രട്ടറി ഡോ.പി. ജംഷീദ് എന്നിവർ പ്രസംഗിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *