മലപ്പുറത്തെ നവകേരളസദസ്സില്‍ പാണക്കാട്ട് കുടുംബാംഗം; മുന്‍ ഡിസിസി അംഗവും പ്രഭാതയോഗത്തില്‍

മലപ്പുറം: നവകേരളസദസ്സില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ പ്രഭാതയോഗത്തിലാണ് സാന്നിധ്യം. ഡി.സി.സി. മുന്‍ അംഗവും തിരുനാവായ മുന്‍ ബ്ലോക്ക് അംഗവുമായ സി. മൊയ്തീനും തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. ഹൈദരലി തങ്ങളുടെ മകളുടെ ഭര്‍ത്താവാണ് ഹസീബ് സക്കാഫ് തങ്ങള്‍. യോഗത്തില്‍ ഇരുവരും പ്രസംഗിച്ചു. ഹസീബ് സക്കാഫ് തങ്ങള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനല്ല.

കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ നാല് യു.ഡി.എഫ്. നേതാക്കള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റഇ അംഗം എന്‍. അബൂബക്കര്‍, യു.ഡി.എഫ്. കൊടുവള്ളി മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്ന മാധവന്‍ നമ്പൂതിരി മക്കാട്ടില്ലം, അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രസിഡന്റും കട്ടിപ്പാറ പയോണ വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റുമായ വി.കെ. മൊയ്തു മുട്ടായി, കൊടുവള്ളി നിയോജകമണ്ഡലം ലീഗ് സെക്രട്ടറി യു.കെ. ഹുസൈന്‍ എന്നിവരാണ് ലീഗില്‍നിന്ന് പങ്കെടുത്തത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാനാണ് എന്‍. അബൂബക്കര്‍. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമാണ് മക്കാട്ട് മാധവന്‍ നമ്പൂതിരി.

നവകേരളസ്സദസില്‍ പങ്കെടുത്ത എന്‍. അബൂബക്കറിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. യു.കെ. ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെ മുസ്ലിം ലീഗില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും അറിയിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *